ആർത്തവം, ഗർഭധാരണം, പ്രസവം, ആർത്തവവിരാമം എന്നീ പല ഘട്ടങ്ങളിലൂടെയാണ് സ്ത്രീശരീരം കടന്നു പോകുന്നത്. പ്രായം ചെല്ലുമ്പോൾ, ശാരീരികമായുണ്ടാകുന്ന മാറ്റങ്ങൾ സ്ത്രീകളുടെ ആരോഗ്യത്തെ പല രീതിയില്‍ ബാധിക്കാം. ശരിയായ ഭക്ഷണരീതി കൊണ്ട് ഇത്തരം പല പ്രശ്നങ്ങളെയും നേരിടാൻ കഴിയും. നാല്‍പത് കഴിഞ്ഞ സ്ത്രീകൾ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അവരുടെ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.
അത്തരത്തില്‍ നാല്‍പത് കഴിഞ്ഞ സ്ത്രീകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രോട്ടീന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
- മുട്ട
നൂറ് ഗ്രാം മുട്ടയില്‍ 13 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മുട്ട കഴിത്തുന്നത് പേശികളുടെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.
- ഫാറ്റി ഫിഷ്
100 ഗ്രാം സാല്‍മണ്‍ ഫിഷില്‍ 20 മുതല്‍ 25 ഗ്രാം വരെ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഇവ സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
- ബദാം
100 ഗ്രാം ബദാമില്‍ 21 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ ഹൃദയാരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
- ചെറുപയര്‍
100 ഗ്രാം ചെറുപയറില്‍ 24 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ചെറുപയര്‍ മുളപ്പിച്ച് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- ചിയാ സീഡ്
100 ഗ്രാം ചിയാ സീഡില്‍ 17 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും അടങ്ങിയ ഇവ നാല്‍പത് കഴിഞ്ഞ സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
- നിലക്കടല
100 ഗ്രാം നിലക്കടലയില്‍ നിന്നും 25 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.