കൊച്ചി. നേത്ര രോഗമായ യുവിയൈറ്റിസ് ബാധിതരായ കുട്ടികളെ സഹായിക്കാനുള്ള കൂട്ടായ്മയായ ‘ചൈൽഡ്ഹുഡ് യൂവി യൈറ്റിസ് ബ്ലൈൻഡ്നെസ് സപ്പോർട്ടിനു (കബ്സ്)’ ജനുവരി നാലിനു തുടക്കം.
4നു വൈകിട്ട് 6.30നു ഹോട്ടൽ മൺസൂൺ എംപ്രസിൽ നടക്കുന്ന കേരള യുവിയൈറ്റിസ് ഇന്ററ സ്റ്റ് ഗ്രൂപ്പിന്റെ തുടർ വിദ്യാഭ്യാസ പരിപാടിയായ ‘ഇഗ്നൈറ്റ് 2025’ൽ മലയാള മനോരമ എഡിറ്റർ ഫിലി പ് മാത്യു കബ്സ് ട്രസ്റ്റ് ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി മുൻ ഡയറക്ടർ ഡോ. വി. സഹസ്രനാമം ഇഗ്നൈറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കബ്സ് പദ്ധതിയിലുൾപ്പെടുത്തി നൽകുന്ന സഹായത്തിന്റെ ചെക്ക് നടൻ കുഞ്ചാക്കോ ബോബൻ കൈമാറും. മുതിർന്ന ഒഫ്താൽമോളജിസ്റ്റ് ഡോ. ടി.എ. അലക്സാണ്ടറിനെ ആദരിക്കും.
കണ്ണിന്റെയുള്ളിൽ കൃഷ്ണമണിയുൾപ്പെടെയുള്ള കറുത്ത നിറമുള്ള ഭാഗമാണ് യുവിയ. യുവിയയിലുണ്ടാകുന്ന നീർക്കെട്ടാണു യൂവിയൈറ്റിസ്. ഏതു പ്രായ വിഭാഗക്കാരെയും ഈ രോഗം ബാധിക്കാം. കുട്ടികളിലെ യുവിയൈറ്റിസിനു കാര്യമായ ലക്ഷണമു ണ്ടാകില്ല.
രോഗം ബാധിച്ചു കുറച്ചു വർഷ ങ്ങൾ കഴിയുമ്പോൾ പ്രത്യേക തരം തിമിരം കുട്ടികളിലുണ്ടാകും. ഇങ്ങനെ കുട്ടികൾക്കു കാഴ്ച കുറ യുമ്പോഴാണു പലപ്പോഴും ചികിത്സ തേടുന്നത്.അപ്പോഴേക്കും രോഗം സങ്കീർ ണമായിട്ടുണ്ടാകും. ജുവനൈൽ ഇഡിയോപതിക് ആർത്രൈറ്റിസ് (കുട്ടികളിലുണ്ടാകുന്ന മുട്ടുവേ ദന) ഉള്ള കുട്ടികളിലാണു യുവിയൈറ്റിസ് പൊതുവേ കണ്ടുവരു ന്നത്.
ഇത്തരം ലക്ഷണങ്ങൾ ഉള്ള കുട്ടികളിൽ 6 മാസം കൂടുമ്പോൾ പരിശോധന നടത്തി യുവിയെറ്റിസ് രോഗബാധയില്ലെന്ന് ഉറപ്പാ ക്കണമെന്ന് “ഇഗ്നൈറ്റ് 2025′ ചീഫ് ഓർഗനൈസിങ് സെക്രട്ടറി യും നേത്രരോഗ വിദഗ്ധയുമായ ഡോ. നടാഷ രാധാകൃഷ്ണൻ പറഞ്ഞു.