മഞ്ഞുകാലത്ത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങള്‍

Advertisement

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഫൈബര്‍ അടങ്ങിയ പഴങ്ങള്‍. ഇവ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. അത്തരത്തില്‍ വണ്ണം കുറയ്ക്കാനായി മഞ്ഞുകാലത്ത് കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.

  1. ഓറഞ്ച്

കലോറി വളരെ കുറഞ്ഞ ഓറഞ്ചില്‍ ഫൈബറും വിറ്റാമിന്‍ സിയും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. മഞ്ഞുകാലത്ത് രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ സഹായിക്കും.

  1. സീതപ്പഴം

കലോറി കുറഞ്ഞ സീതപ്പഴത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ എ, സി, അയേണ്‍‌, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്. അതിനാല്‍ സീതപ്പഴവും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

  1. മാതളം

കലോറി കുറഞ്ഞ ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

  1. പേരയ്ക്ക

പഞ്ചസാര കുറവും നാരുകള്‍ ധാരാളം അടങ്ങിയതുമായ പേരയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

  1. ആപ്പിള്‍

ഫൈബറിനാല്‍ സമ്പന്നമായ ആപ്പിള്‍ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.