കൊച്ചി. നേത്ര രോഗമായ യൂവിയൈറ്റിസ് ബാധിതരായ കുട്ടി കളെ സഹായിക്കാനുള്ള ‘ചൈൽഡ്ഹുഡ് യൂവിയൈറ്റിസ് ബ്ലൈൻഡ്നെസ് സപ്പോർട്ട് (കബ്സ്) ട്രസ്റ്റി’നു തുടക്കമായി. കേരള യൂവിയൈറ്റിസ് ഇന്ററസ്റ്റ് ഗ്രൂപ്പിൻ്റെ തുടർ വിദ്യാഭ്യാസ പരി പാടിയായ ‘ഇനൈറ്റ് 2025’ൽ മലയാള മനോരമ എഡിറ്റർ ഫിലി പ് മാത്യു കബ്സ് ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു.
യൂവിയൈറ്റിസ് ബാധിതരായ കുട്ടികൾക്കു ദീർഘകാലം ചികിത്സ ആവശ്യമാണെന്നും പലപ്പോഴും ചികിത്സാ ചെലവ് അവരുടെ
കുടുംബങ്ങളെ തകർക്കുന്ന ” സ്‌ഥിതിയാണെന്നും ഫിലിപ് മാത്യു പറഞ്ഞു. അത്തരം കുട്ടികളെ സാമ്പത്തികമായി സഹായി ക്കാൻ ലക്ഷ്യമിട്ടാണു ഡോ. നടാഷ രാധാകൃഷ്ണന്റെ നേതൃ ത്വത്തിൽ കബ്‌സ് ട്രസ്‌റ്റ് ആരംഭി ക്കുന്നത്. രോഗബാധിതരുടെ കു ടുംബങ്ങളെ സഹായിക്കാനായി ഇത്തരം ശ്രേഷ്‌ഠമായ ദൗത്യ ങ്ങൾ ഏറ്റെടുക്കാൻ ആരോഗ്യ വിദഗ്‌ധർക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
യൂവിയൈറ്റിസ് ബാധിതരായ കുട്ടികൾക്കുള്ള സാമ്പത്തിക സഹായം നടൻ കുഞ്ചാക്കോ ബോബൻ കൈമാറി. തിരുവന ന്തപുരം റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്‌താൽമോളജി മുൻ ഡയറക്‌ടർ ഡോ. വി. സഹസ്ര നാമം ‘ഇഗ്നൈറ്റ് 2025’ ഉദ്ഘാട നം ചെയ്തു. മുതിർന്ന ഒഫ്താൽമോളജിസ്‌റ്റ് ഡോ. ടി.എ. അല ക്സാണ്ടറിനെ ആദരിച്ചു.
കേരള സൊസൈറ്റി ഓഫ് – ഒഫ്‌താൽമിക് സർജൻസ് പ്രസിഡൻ്റ് ഡോ. ജി. മഹേഷ്, ഇന്റർനാഷനൽ യൂവിയൈറ്റിസ് സ്‌റ്റഡി ഗ്രൂപ്പ് പ്രസിഡന്റ് ഡോ. – വൈശാലി ഗുപ്‌ത, യൂവിയൈറ്റിസ് സൊസൈറ്റി ഓഫ് ഇന്ത്യ – വൈസ് പ്രസിഡന്റ് ഡോ. പത്മ മാലിനി മഹേന്ദ്രദാസ്, കൊച്ചിൻ ഒഫ്താൽമിക് ക്ലബ് പ്രസിഡന്റ് – ഡോ. അനിൽ ബി. ദാസ്, കൊ ച്ചിൻ റുമാറ്റോളജി ക്ലബ് പ്രസിഡന്റ്റ് ഡോ. പത്മനാഭ ഷേണായി, ഇനൈറ്റ് ചീഫ് ഓർഗനൈസി ങ് സെക്രട്ടറിയും നേത്രരോഗ വി ദഗ്‌ധയുമായ ഡോ. നടാഷ രാധാ കൃഷ്ണൻ, ജോയിന്റ് ഓർഗനൈ സിങ് സെക്രട്ടറി ഡോ. മിനി മാത്യു, ഡോ. വന്ദന പ്രദീപ് എന്നിവർ പ്രസംഗിച്ചു.