കുടലിന്റെ ആരോഗ്യത്തിനായി കുടിക്കേണ്ട അഞ്ച് പാനീയങ്ങൾ

Advertisement

കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ വേണം. ദഹനം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനുമൊക്കെ ഇത് പ്രധാനമാണ്. അത്തരത്തിൽ കുടലിൻറെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.

  1. നാരങ്ങാ വെള്ളം

ഇളം ചൂടുവെള്ളത്തിൽ നാരങ്ങാ നീര് ചേർക്കുന്നത് കുടലിൻറെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. നാരങ്ങയിലെ വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും കുടലിലെ വിഷാംശങ്ങളെ പുറംന്തള്ളാനും സഹായിക്കും.

  1. ഗ്രീൻ ടീ

ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഗ്രീൻ ടീ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗ്യാസ് കെട്ടി വയറു വീർത്തിരിക്കുന്ന അവസ്ഥയെ തടയാനും കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കാനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. ഇഞ്ചി ചായ

ആൻറി ഓക്സിഡൻറ്, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇഞ്ചി ചായ കുടിക്കുന്നതും ദഹന പ്രശ്നങ്ങളെ തടയാനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. മഞ്ഞൾ വെള്ളം

ആൻറി വൈറൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയ മഞ്ഞൾ വെള്ളം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വയർ വീർത്തിരിക്കുന്ന അസ്ഥയെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. പെരുംജീരകം ചായ

പെരുംജീരകത്തിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് മൂലം വയറു വീർക്കുന്ന അവസ്ഥയെ തടയാനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.