ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിനു വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. വൃക്ക രോഗങ്ങളെ അകറ്റാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
- ബീറ്റ്റൂട്ട്
ആന്‍റി ഓക്സിഡന്‍റുകളും നൈട്രേറ്റും ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. നാരുകള്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
- ബ്ലൂബെറി
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയതാണ് ബ്ലൂബെറി. കൂടാതെ ആവശ്യത്തിന് മാത്രം പൊട്ടാസ്യം അടങ്ങിയതും സോഡിയം കുറവുമുള്ള ബ്ലൂബെറി കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
- ബ്രൊക്കോളി
ബ്രൊക്കോളിയിലും ആവശ്യത്തിന് മാത്രമേ പൊട്ടാസ്യം അടങ്ങിയിട്ടുള്ളൂ. കൂടാതെ ഇവയില്‍ സോഡിയം ഒട്ടും തന്നെയില്ല. അതിനാല്‍ ബ്രൊക്കോളി കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നല്ലതാണ്.
- ചീര
അയേണ്‍, മഗ്നീഷ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ചീരയും വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
- ചിയാ സീഡ്
സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവ മിതമായ അളവില്‍ മാത്രം അടങ്ങിയ ചിയ സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
- കാപ്സിക്കം
ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് ഇവ ഏറെ നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.