സന്ധികളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്. രോഗ പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെ തന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്.
റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
- കൈ- കാല്‍ വേദന
കൈ- കാലുകൾ, കാൽമുട്ടുകൾ എന്നിവിടങ്ങളിലെ വേദന, വീക്കം എന്നിവ റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്‍റെ പ്രധാന ലക്ഷണങ്ങളാണ്.
- സന്ധി വേദന, മരവിപ്പ്
സന്ധി വേദന, സന്ധികളിൽ മരവിപ്പ്, സന്ധികള്‍ക്കുണ്ടാകുന്ന ബലഹീനത, സന്ധികള്‍ ചുവന്നിരിക്കുക തുടങ്ങിയവയൊക്കെ ആമവാതത്തിന്‍റെ ലക്ഷണങ്ങളാണ്.
- അമിത ക്ഷീണവും തളര്‍ച്ചയും
അമിതമായ ക്ഷീണവും തളര്‍ച്ചയും പല രോഗങ്ങളുടെയും സൂചനയാണെങ്കിലും റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്‍റെ സൂചനയായും ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം.
- ശരീരഭാരം കുറയുക
അകാരണമായി ശരീരഭാരം കുറയുന്നതും ചിലപ്പോള്‍ രോഗത്തിന്‍റെ ഒരു സൂചനയാകാം. അതിനും അതും അവഗണിക്കേണ്ട.
- പനിയും വിശപ്പ് നഷ്ടപ്പെടുന്നതും
പനിയും വിശപ്പ് നഷ്ടപ്പെടുന്നതുമൊക്കെ ചിലപ്പോള്‍ ഈ രോഗത്തിന്‍റെ സൂചനയാകാം. ഇവയൊന്നും നിസാരമായി കാണേണ്ട.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.