ദിവസവും അഞ്ച് ബദാം വീതം കുതിർത്ത് കഴിക്കൂ, അറിയാം ഗുണങ്ങൾ

Advertisement

ബദാം കഴിക്കാൻ ഇഷ്ടമാണോ? നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു നട്സാണ് ബദാം. 100 ഗ്രാം ബദാമിൽ 21.2 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ തുടങ്ങിയവയും ബദാമിൽ അടങ്ങിയിട്ടുണ്ട്.

ദിവസവും അഞ്ച് ബദാം വീതം കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. തലച്ചോറിൻറെ ആരോഗ്യം

100 ഗ്രാം ബദാമിൽ 3.5 മില്ലിഗ്രാം വിറ്റാമിൻ ബി6 അടങ്ങിയിട്ടുണ്ട്. ദിവസവും കുതിർത്ത ബദാം കഴിക്കുന്നത് ഓർമശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. ഹൃദയാരോഗ്യം

ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാനും നല്ല കൊളസ്ട്രോളിനെ കൂട്ടാനും ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ കുതിർത്ത ബദാം സഹായിക്കും. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കാനും ഗുണം ചെയ്യും.

  1. ദഹനം

രാവിലെ വെറും വയറ്റിൽ ബദാം കുതിർത്തത് അഞ്ച് എണ്ണം വീതം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. വണ്ണം കുറയ്ക്കാൻ

ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, നാരുകൾ തുടങ്ങിയവ അടങ്ങിയ ബദാം കുതിർത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

  1. എല്ലുകളുടെ ആരോഗ്യം

100 ഗ്രാം ബദാമിൽ 264 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസവും അഞ്ച് ബദാം വീതം കുതിർത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

  1. പ്രതിരോധശേഷി

വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ബദാം കുതിർത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും നല്ലതാണ്.

  1. ചർമ്മം

വിറ്റാമിൻ ഇ ധാരാളം അടങ്ങിയ ബദാം കുതിർത്ത് കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്. ഇവ പ്രായമാകുന്നതിൻറെ ലക്ഷണങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കും.

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here