ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ഏറെ പ്രയാസമാണ്. അത്തരത്തില്‍ സ്ത്രീകള്‍ വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നമ്മുക്ക് നോക്കാം.
- പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും
കലോറി കൂടുതല്‍ ഉള്ളതിനാല്‍ പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും. ശരീരഭാരം നിയന്ത്രിക്കാനും ഇത് ഗുണം ചെയ്യും.
- കാര്‍ബോഹൈട്രേറ്റ്
കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് വയറിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ നല്ലത്.
- എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍
കലോറിയും അനാരോഗ്യകരമായ കൊഴുപ്പും ധാരാളം അടങ്ങിയ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ നല്ലത്.
- സോഡയും എനര്‍ജി ഡ്രിങ്കുകളും
വയറിലെ കൊഴുപ്പും ശരീരഭാരവും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ സോഡയും കഫൈന്‍ ധാരാളം അടങ്ങിയ എനര്‍ജി ഡ്രിങ്കുകളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
- സംസ്കരിച്ച ഭക്ഷണങ്ങള്‍
അനാരോഗ്യകരമായ കൊഴുപ്പും ഉപ്പും അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
- കൃതൃമ മധുരം
വയറു കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൃത്യമ മധുരം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
- മദ്യം
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മദ്യപാനവും ഒഴിവാക്കുക. മദ്യം ഒഴിവാക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.