ശരീരത്തിൽ അയേണ്‍ അഥവാ ഇരുമ്പിന്‍റെ അംശം കുറഞ്ഞാല്‍ വിളര്‍ച്ചയുണ്ടാകാം. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഈ ഹീമോഗ്ലോബിൻ നിർമ്മിക്കണമെങ്കിൽ ഇരുമ്പ് ആവശ്യമാണ്. ക്ഷീണം, തളര്‍ച്ച, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, തലക്കറക്കം, തലവേദന, വിളറിയ ചര്‍മ്മം തുടങ്ങിയവയൊക്ക ആണ് വിളര്‍ച്ച ഉള്ളവരില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍.
അയേണിന്‍റെ കുറവിനെ പരിഹരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
- ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക
അയേണിന്‍റെ കുറവിനെ പരിഹരിക്കാനും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇതിനായി ഇലക്കറികൾ, ബീറ്റ്റൂട്ട്, ഈന്തപ്പഴം, മാതളം, സോയാബീന്‍, റെഡ് മീറ്റ്, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
- സിട്രിസ് പഴങ്ങള്‍
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രിസ് പഴങ്ങള്‍ക്കൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. സിട്രിസ് പഴങ്ങളിലെ വിറ്റാമിന്‍ സി ഇരുമ്പിനെ ആഗിരണം ചെയ്യാന്‍ സഹായിക്കും.
- വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ എ അടങ്ങിയ ക്യാരറ്റ്, മധുര കിഴങ്ങ്, ആപ്രിക്കോട്ട് തുടങ്ങിയവ കഴിക്കുന്നതും ഇരുമ്പിനെ ആഗിരണം ചെയ്യാന്‍ സഹായിക്കും.
- ചിയ സീഡ്സ്
ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും, ഒമേഗ 3 ഫാറ്റി ആസിഡും ധാരാളമടങ്ങിയ ചിയ സീഡ്സ് കഴിക്കുന്നതും ശരീരത്തിന് ഇരുമ്പ് ലഭിക്കാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.