ഈ ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് ഓർക്കുക, കാരണം

Advertisement

ലഘുഭക്ഷണം ആരോഗ്യകരമായ ഭക്ഷണത്തിൻ്റെ ഭാഗമാണ്. ശരിയായ ലഘുഭക്ഷണം ശരീരത്തിന് ഊർജം പകരാൻ സഹായിക്കുന്നു. ആരോഗ്യകരമായ ലഘുഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് സുസ്ഥിരമാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് വർദ്ധിപ്പിക്കാനും നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നു. വെെകിട്ട് ചായയ്ക്കൊപ്പം കഴിക്കുന്ന ചില സ്നാക്ക്സുകൾ ശരീരത്തിന് ദോഷം ചെയ്യും. ഏതൊക്കെയാണ് ആ ഭക്ഷണമെന്നതാണ് താഴേ പറയുന്നത്.

ഫ്ലേവർഡ് യോഗർട്ട്

അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് യോഗർട്ട്. ഇത് കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു പ്രോബയോട്ടിക്കാണ്. എന്നാൽ, ഫ്ലേവർഡ് യോഗർട്ട് ഒരിക്കലും ആരോ​ഗ്യകരമല്ല. സുഗന്ധമുള്ളതോ മധുരമുള്ളതോ ആയ യോഗർട്ടിൽ പഞ്ചസാര, കൃത്രിമ രുചികൾ, അധിക കലോറികൾ, നിറങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.

പായ്ക്ക് ചെയ്ത ജ്യൂസുകൾ

പായ്ക്ക് ചെയ്‌ത ജ്യൂസുകളിൽ നാരുകളുടെ അഭാവം മാത്രമല്ല, പഞ്ചസാരയും പ്രിസർവേറ്റീവുകളും ചേർത്തിട്ടുണ്ട്. ഈ ജ്യൂസുകളിൽ പോഷങ്ങൾ ഒട്ടും തന്നെയില്ല. ഇതിന്റെ അമിതോപയോഗം ശരീരഭാരം കൂട്ടും.

എനർജി ബാറുകൾ

എനർജി ബാറുകൾ എനർജി കൂട്ടാൻ സഹായിക്കുന്നതായി പലരും കരുതുന്നു. പാക്ക് ചെയ്ത എനർജി ബാറുകളിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. എപ്പോഴും എനർജി ബാറുകൾ വീട്ടിലുണ്ടാക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്.

ഡയറ്റ് സ്നാക്ക്സ്

‘ഡയറ്റ് സ്നാക്ക്സ്’ എന്ന് ലേബൽ ചെയ്ത ലഘുഭക്ഷണങ്ങൾ ആരോഗ്യകരമാണെന്ന് തോന്നിയേക്കാം. പക്ഷേ ഇത് ആരോ​ഗ്യകരമല്ല. ഇവയിൽ ഭൂരിഭാഗവും ഉപ്പ്, പഞ്ചസാര, പാമോയിൽ, പ്രിസർവേറ്റീവുകൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

വെജിറ്റബിൾ ചിപ്സ്

ചിപ്പ്സുകൾ പൊതുവേ പ്രോസസ്സ് ചെയ്യപ്പെട്ടവയാണ്. കൂടാതെ പോഷകങ്ങളൊന്നും അടങ്ങിയിട്ടില്ല. :ഫ്രഷ് ഫ്രൂട്ട്‌സ്, ഓട്‌സ്, നട്സ്, ആപ്പിൾ, വേവിച്ച മുട്ട, വറുത്ത ചെറുപയർ എന്നിവ സ്നാക്ക്സായി കഴിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here