വരണ്ട ചര്‍മ്മം ആണോ നിങ്ങളെ അലട്ടുന്നത്? വരണ്ട ചര്‍മ്മത്തെ അകറ്റാന്‍ ആദ്യം ചെയ്യേണ്ടത് വെള്ളം ധാരാളം കുടിക്കുക എന്നതാണ്. അതുപോലെ ചർമ്മത്തെ ഈർപ്പമുള്ളതാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
- നെല്ലിക്ക
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും സുന്ദരമാക്കാനും സഹായിക്കും.
- സിട്രസ് പഴങ്ങള്‍
സിട്രസ് പഴങ്ങളായ ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട് എന്നിവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉൽപാദനത്തിനും ചർമ്മത്തിലെ ഈർപ്പം നിലനിർത്തുന്നതിനും ഗുണം ചെയ്യും.
- പേരയ്ക്ക, പപ്പായ
വിറ്റാമിനുകളായ എ, സി തുടങ്ങിയവ അടങ്ങിയ പേരയ്ക്ക, പപ്പായ തുടങ്ങിയ പഴങ്ങള്‍ കഴിക്കന്നതും ചർമ്മത്തെ ഈർപ്പമുള്ളതാക്കാന്‍ സഹായിക്കും.
- മധുരക്കിഴങ്ങ്
ബീറ്റാ കരോട്ടിന്‍ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ വരള്‍ച്ചയെ തടയാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- ചീര
വിറ്റാമിനുകളും ആന്റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികളും ചര്‍മ്മത്തിലെ വരള്‍ച്ച അകറ്റാന്‍ സഹായിക്കും.
- വെള്ളരിക്ക
വെള്ളരിക്കയില്‍ 96% വെള്ളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വെള്ളരിക്ക കഴിക്കുന്നതും ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്താന്‍ സഹായിക്കും.
- അവക്കാഡോ
അവക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അവക്കാഡോയിലുണ്ട്. അതിനാല്‍ ഇവ ചര്‍മ്മത്തെ ഈർപ്പമുള്ളതാക്കാന്‍ സഹായിക്കും.
- വാള്‍നട്സ്
ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് വിറ്റാമിനുകളും അടങ്ങിയ വാള്‍നട്സ് കഴിക്കുന്നതും ചര്‍മ്മം ഈർപ്പമുള്ളതാക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.