എപ്പോഴും ക്ഷീണമാണോ? എങ്കിൽ അറിഞ്ഞിരിക്കൂ

Advertisement

ക്ഷീണം ഇപ്പോൾ വളരെ സാധാരണമായ ഒരു പ്രശ്നമായി മാറിയിരിക്കുന്നു. ചില രോ​ഗങ്ങളുടെ ലക്ഷണമായാണ് ക്ഷീണത്തെ സൂചിപ്പിക്കുന്നത്. അമിത ക്ഷീണം വൃക്കസംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിന്റെ ലക്ഷണമായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

വൃക്കകൾ എറിത്രോപോയിറ്റിൻ (ഇപിഒ) എന്നറിയപ്പെടുന്ന ഒരു പ്രത്യേക ഹോർമോൺ ഉത്പാദിപ്പിക്കുന്നു. ചുവന്ന രക്താണുക്കളുടെ (RBCs) ഉൽപാദനത്തിൽ ഇത് ഒരു പ്രധാന ഘടകമാണ്. രക്തത്തിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന് ആർബിസി നിർണായകമാണ്. വൃക്കകൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ അവ കുറച്ച് ഇപിഒ ഉത്പാദിപ്പിക്കുന്നു. അതിനാൽ ഓക്സിജൻ വിതരണം കുറയുന്നു. ഇത് വിളർച്ചയ്ക്ക് മാത്രമല്ല അമിത ക്ഷീണത്തിനും ഇടാക്കുന്നതായി Indian Spinal Injuries Centreലെ കൺസൾട്ടൻ്റ് – നെഫ്രോളജിസ്റ്റ് ഡോ. ഉദിത് ഗുപ്ത പറയുന്നു.

വൃക്കതകരാറിലാകുമ്പോൾ ക്ഷീണത്തിൻ്റെ തോതും വർദ്ധിക്കുന്നു. വിഷവസ്തുക്കളെ ഫിൽട്ടർ ചെയ്യുകയും ശരീരത്തിൽ നിന്ന് പുറന്തള്ളുകയും ചെയ്യുക എന്നതാണ് വൃക്കകളുടെ പ്രധാന പ്രവർത്തനങ്ങളിലൊന്ന്. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നത് ഈ പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഇത് ക്ഷീണം ഉണ്ടാകുന്നതിന് കാരണമാകുന്നു.

വൃക്കരോഗങ്ങൾ ഉണ്ടാകുമ്പോൾ അമിതമായി മൂത്രമൊഴിക്കുന്നതിനും ഇടയാക്കും. കാരണം വൃക്ക ഫിൽട്ടറുകൾ തകരാറിലായേക്കാം. മൂത്രത്തിൽ രക്തം കാണുന്നുണ്ടെങ്കിൽ സൂക്ഷിക്കുക. ഇത് വൃക്കരോഗത്തിൻ്റെ പ്രധാന ലക്ഷണമാകാം.

മൂത്രത്തിൽ അമിതമായി പത കാണുന്നത് പ്രോട്ടീൻ്റെ സാന്നിധ്യം സൂചിപ്പിക്കുന്നു. മൂത്രത്തിൽ അമിതമായ പ്രോട്ടീൻ പുറന്തള്ളുന്നതിൽ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം. കണ്ണുകൾക്ക് ചുറ്റുമുള്ള നീർക്കെട്ട് കിഡ്‌നി തകരാറിൻ്റെ ആദ്യ ലക്ഷണമാകാം. അത് കൂടാതെ, വൃക്കകൾക്ക് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ കഴിയാതെ വരുമ്പോൾ അത് രക്തത്തിൽ അടിഞ്ഞുകൂടുകയും ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here