വലത് തോളിലെ വേദന മുതല്‍ വയറിന്‍റെ വലതുഭാഗത്തുള്ള വേദന വരെ; ഈ ലക്ഷണങ്ങളെ നിസാരമായി കാണേണ്ട

Advertisement

കരളിന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ അവയവമാണ് പിത്തസഞ്ചി അഥവാ പിത്താശയം (gall bladder). കരൾ പുറപ്പെടുവിക്കുന്ന പിത്തരസം (ദഹന ദ്രാവകം) ഉപയോഗിച്ച് ശരീരത്തിലെ കൊഴുപ്പിനെ ലയിപ്പിക്കുന്നത് പിത്ത സഞ്ചിയാണ്. നിങ്ങളുടെ പിത്തസഞ്ചിയിൽ വികസിപ്പിച്ചേക്കാവുന്ന കഠിനമായ പിത്തരസം (ദഹന ദ്രാവകം) നിക്ഷേപങ്ങളാണ് പിത്തസഞ്ചിയിലെ കല്ലുകൾ അഥവാ പിത്താശയക്കല്ല്.

പിത്തസഞ്ചി പൂര്‍ണ്ണമായി ഒഴിയാതിരിക്കുക, പിത്തസഞ്ചിയിലെ പിത്തരസത്തില്‍ എന്‍സൈമുകള്‍ക്ക് അലിയിക്കാനാകാത്ത തരത്തില്‍ അധിക കൊളസ്‌ട്രോള്‍ ഉണ്ടാവുക, കരള്‍ വീക്കം തുടങ്ങിയ സാഹചര്യങ്ങളിലെല്ലാം കല്ല് രൂപപ്പെടാം.

ലക്ഷണങ്ങള്‍

വയറിന്റെ വലതുഭാഗത്തുള്ള വേദനയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണം. ചിലപ്പോള്‍ ഈ വേദന തീവ്രമാവുകയും പുറകുവശത്തേയ്ക്കും വലതു തോളിലേക്കും പ്രസരിക്കാനും സാധ്യതയുണ്ട്. വയറു പെരുക്കം, ഓക്കാനം, ഛര്‍ദ്ദി, ഭക്ഷണം കഴിക്കുമ്പോള്‍ ഈ ലക്ഷണങ്ങള്‍ വഷളാകുക, വിശപ്പില്ലായ്മ, പനി, മഞ്ഞപ്പിത്തം, തൊലിപ്പുറത്തെ ചൊറിച്ചില് ന്നിവയൊക്കെ ഇതുമൂലം ഉണ്ടാകാം. രോഗലക്ഷണങ്ങളോടു കൂടി പ്രകടമാകുന്ന രോഗികള്‍ ചികിത്സ തേടേണ്ടതാണ്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here