ദിവസവും രാവിലെ ‘ബ്രീത്തിംഗ്’ എക്‌സര്‍സൈസ് ചെയ്യുന്നത് പതിവാക്കൂ, കാരണം

Advertisement

രാവിലെ എഴുന്നേറ്റ ശേഷം അൽപം നേരം ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങളാണ് നൽകുന്നത്. ശ്വസന വ്യായാമങ്ങൾ ശരീരത്തെ ശാന്തമാക്കുകയും ആശ്വാസമേകുകയും ചെയ്യുന്നു. ഇത് രക്തത്തിലും ശരീരത്തിലും ഓക്സിജന്റെ നല്ല ഒഴുക്ക് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആഴത്തിലുള്ള ശ്വസനം അവയവങ്ങളുടെ ആരോഗ്യവും പ്രവർത്തനവും വർദ്ധിപ്പിക്കുന്നു. ഇത് ഹാപ്പി ഹോർമോണായ ഡോപാമൈൻ ഉയരാൻ കാരണമാവുകയും വൈകാരികാവസ്ഥയും മനോഭാവവും ഉയർത്തുകയും ചെയ്യുന്നു.

ഉണർന്ന് ആദ്യത്തെ 30 മിനിറ്റിനുള്ളിൽ ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് ശരീരത്തിനും മനസ്സിനും നിരവധി ​ഗുണങ്ങളാണ് നൽകുക. ശ്വസന വ്യായാമങ്ങൾ നാഡീവ്യവസ്ഥയെ വിശ്രമിക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും ആവശ്യമായ ഓക്സിജനിലൂടെ ശരീരത്തിനും തലച്ചോറിനും കൂടുതൽ ഊർജ്ജം നൽകാനും സഹായിക്കും.

ശ്വാസകോശത്തെ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങളിൽ ആഴത്തിലുള്ള ശ്വസനം വഴി ഡയഫ്രം പ്രവർത്തനം പുനസ്ഥാപിക്കാനും ശ്വസിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താനും സഹായിക്കും. ആഴത്തിൽ ശ്വാസമെടുക്കുമ്പോൾ ഇതിന് മ്യൂക്കസ് ഇല്ലാതാക്കാനും അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായകമാണ്.

കൂടാതെ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിനും വേഗത്തിൽ സുഖപ്പെടുത്തുന്നതിനും ആഴത്തിലുള്ള ശ്വസനം സഹായിക്കും. യോഗ ആസനങ്ങൾ, ഓക്സിജൻ അളവ് വർധിപ്പിക്കുന്നതിനും ശ്വാസകോശത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും ഏറ്റവും മികച്ചതാണ്.

ശ്വസന വ്യായാമങ്ങൾ ഉണർവും ഊർജ്ജസ്വലതയും ഏകാഗ്രതയും കൂട്ടുന്നതിന് സഹായിക്കുന്നു. കൂടാതെ,ദിവസം മുഴുവൻ പ്രതിരോധശേഷിയും ശ്രദ്ധയും മെച്ചപ്പെടുത്താൻ കഴിയും. ശ്വാസന വ്യായാമങ്ങൾ ശ്വാസകോശ ശേഷിയെ ശക്തിപ്പെടുത്തുകയു ഊർജം നിലനിർത്തുന്നതിനും സഹായിക്കുന്നു. മൂക്കിലൂടെയുള്ള ശ്വസനം സമ്മർദ്ദം കുറയ്ക്കുന്നതിനും മാനസിക വ്യക്തത മെച്ചപ്പെടുത്തുന്നതിനും നാഡീവ്യവസ്ഥയെ സന്തുലിതമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here