പ്ലാസ്റ്റിക് പാത്രങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഹൃദയസ്തംഭനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം

Advertisement

പ്ലാസ്റ്റിക് പാത്രങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഹൃദയസ്തംഭന സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. ഭക്ഷണം ഓർഡർ ചെയ്യുന്നതോ സൂപ്പർമാർക്കറ്റിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങുന്നതെല്ലാം പ്ലാസ്റ്റിക്ക് കവറിലാണ്. മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് നിരവധി റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും പ്ലാസ്റ്റിക് പാത്രങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് സാധാരണമായി മാറിയിരിക്കുന്നു.

പ്ലാസ്റ്റിക് പാത്രങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് കുടൽ ബയോമിലെ മാറ്റങ്ങൾ മൂലം വീക്കം, രക്തചംക്രമണവ്യൂഹത്തിൻെറ തകരാറുകൾ എന്നിവ മൂലം ഹൃദയസ്തംഭനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനത്തിൽ പറയുന്നു. സയൻസ് ഡയറക്‌റ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങളും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം മനസിലാക്കാൻ ഗവേഷകർ 3,000-ത്തിലധികം ചെെനക്കാരിലെ ഡാറ്റ പരിശോധിക്കുകയും എലികളിൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. മൈക്രോ പ്ലാസ്റ്റിക്കുകൾ ഭക്ഷണത്തിലേക്ക് അലിഞ്ഞ് ചേരുകയും കുടലിൽ പ്രവേശിക്കുകയും ഗട്ട് ലൈനിംഗിന് കേടുപാടുകൾ വരുത്തുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.

ചൈനീസ് ആളുകളിൽ പ്ലാസ്റ്റിക് കണ്ടെയ്നർ ഉപയോഗവും അവരുടെ ഹൃദ്രോഗനിലയും പരിശോധിക്കുന്നത് പഠനത്തിൽ ഉൾപ്പെടുത്തി. കൂടാതെ, തിളപ്പിച്ച് പാത്രങ്ങളിൽ ഒഴിച്ച വെള്ളം ഗവേഷകർ എലികൾക്ക് നൽകുകയും ചെയ്തു. പ്ലാസ്റ്റിക്കിന്റെ അമിത ഉപയോ​ഗം ഹൃദയസ്തംഭനത്തിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ​ഗവേഷകർ പറയുന്നു.

പ്ലാസ്റ്റിക് ചെറിയ രീതിയിൽ തന്നെ ചൂടാകുമ്പോൾ ഇതിൽ നിന്നും അപകടകരമായ രാസവസ്തുക്കൾ പുറംതള്ളപ്പെടുന്നു. ചൂടുള്ള ഭക്ഷണ വസ്തുക്കൾ പാക്ക് ചെയ്യുമ്പോഴും സമാനമായ സാഹചര്യമാണ് ഉണ്ടാകുന്നത്. പ്ലാസ്റ്റിക്കിന് പകരം ഗ്ലാസ് അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കാൻ ആരോ​ഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു. പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം ചൂടാക്കരുതെന്നും അവർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here