മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയിൽ ഹൃദയാരോഗ്യം നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം വളരെ പ്രധാനമാണ്. പ്രഭാതഭക്ഷണത്തിന് മുമ്പ് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ചില ആരോഗ്യകരമായ ശീലങ്ങൾ പാലിക്കേണ്ടത് ആവശ്യമാണ്.
ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ പിന്തുടരാം അഞ്ച് പ്രഭാതശീലങ്ങൾ .
ഒന്ന്
ആവശ്യത്തിന് വെള്ളം കുടിക്കാതെ വരുന്നത് നിർജ്ജലീകരണത്തിന് കാരണമാകുന്നു. മതിയായ ജലാംശം ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. വെറും വയറ്റിൽ വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുക.
രണ്ട്
വിറ്റാമിൻ ഡി ലഭിക്കുന്നതിന് രാവിലെ വെയിൽ കൊള്ളുന്നത് ശീലമാക്കുക. കാരണം ഇത് ഹൃദയത്തിൻ്റെ പ്രവർത്തനം നിലനിർത്താനും ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും സഹായിക്കും.
മൂന്ന്
രാവിലെ എഴുന്നേറ്റ ഉടൻ ഫോൺ പരിശോധിക്കുന്ന ശീലം ഒഴിവാക്കുക. ഫോൺ പരിശോധിക്കുന്നത് സമ്മർദ്ദത്തിന് ഇടയാക്കും. ഇത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
നാല്
എല്ലാ ദിവസവും രാവിലെ അൽപം നേരം വ്യായാമം ചെയ്യുക. വ്യായാമം ശരീരഭാരം നിയന്ത്രിക്കുന്നതിന് മാത്രമല്ല, ഹൃദയ സംബന്ധമായ രോഗങ്ങൾ തടയാനും സഹായിക്കും. കാർഡിയോ, യോഗ, നടത്തം അല്ലെങ്കിൽ സൈക്ലിംഗ് പോലുള്ള വ്യായാമങ്ങൾ ചെയ്യുന്നതിലൂടെ ഒരാൾക്ക് ശരീരത്തിലെ രക്തചംക്രമണം വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കഴിയും.
അഞ്ച്
ഭക്ഷണക്രമം ദിനചര്യയുടെ ഒരു പ്രധാന ഭാഗമാണ്. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ പോലുള്ള ഹൃദയാരോഗ്യകരമായ ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിനായി തിരഞ്ഞെടുക്കുക. രക്തസമ്മർദ്ദവും കൊളസ്ട്രോൾ അളവും നിയന്ത്രിക്കുന്നതിന് പൂരിത കൊഴുപ്പുകൾ, ട്രാൻസ് ഫാറ്റുകൾ, സോഡിയം എന്നിവയുടെ ഉപഭോഗം പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്.