ന്യൂഡൽഹി: പ്രമേഹ ചികിത്സയ്ക്കു വ്യാപകമായി ഉപയോഗിക്കുന്ന ‘എംപാഗ്ലിഫ്ലോസിൻ’ മരുന്നിന്റെ വില കുറഞ്ഞേക്കും. ഇപ്പോൾ ഒരു ഗുളികയ്ക്ക് 60 രൂപ വിലയുള്ള എംപാഗ്ലിഫ്ലോസിന്റെ ജനറിക് പതിപ്പ് 9 മുതൽ 14 രൂപ വരെ വിലയ്ക്കു ലഭിച്ചേക്കും. എംപാഗ്ലിഫ്ലോസിനുമേൽ ജർമൻ ഫാർമ കമ്പനിക്കുള്ള പേറ്റന്റ് ഇന്നു തീരുന്നതോടെയാണ് ഇന്ത്യൻ കമ്പനികൾക്ക് ഉൽപാദനം സാധ്യമാകുന്നത്.
മാൻകൈൻഡ് ഫാർമ, ടൊറന്റ്, ആൽക്കെം, ഡോ.റെഡ്ഡീസ്, ലൂപിൻ തുടങ്ങിയവയാണ് ഈ മരുന്നു പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന മുൻനിര കമ്പനികൾ. 2023ലെ ഐസിഎംആർ പഠനപ്രകാരം 10.1 കോടിയിലധികം പ്രമേഹരോഗികൾ ഇന്ത്യയിലുണ്ട്.