രാത്രിയിൽ നല്ല ഉറക്കം ലഭിക്കാതെ വന്നാൽ അത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. പല കാരണങ്ങൾ കൊണ്ട് ഉറക്കം നഷ്ടപ്പെടാം. ഉറക്കക്കുറവിൻറെ കാരണം കണ്ടെത്തി പരിഹാരം തേടുക. എന്തായാലും രാത്രി നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.
- മഞ്ഞൾ പാൽ
പാലിലുള്ള കാത്സ്യം ഉറക്കം ലഭിക്കാൻ സഹായിക്കും. ഉറക്കത്തെ സഹായിക്കുന്ന ‘മെലാറ്റോണിൻ’ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ‘ട്രിപ്റ്റോഫാനെ’ തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവർത്തനമാണ് കാത്സ്യം ചെയ്യുന്നത്. അതുപോലെ മഞ്ഞളിലെ കുർക്കുമിനും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
- തുളസി ചായ
രാത്രി തുളസി ചായ കുടിക്കുന്നതും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
- പെപ്പർമിൻറ് ടീ
പെപ്പർമിൻറ് ഇലയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. അതിനാൽ രാത്രി പെപ്പർമിൻറ് ടീ ഡയറ്റിൽ ഉൾപ്പെടുത്താം.
- ബദാം മിൽക്ക്
ബദാമിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിൻറെ ഉത്പാദനം നിയന്ത്രിക്കുന്നു. അതിനാൽ രാത്രി ബദാം പാൽ കുടിക്കുന്നതും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
- ചെറി ജ്യൂസ്
ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ എന്ന വസ്തു ചെറുപ്പഴത്തിൽ ധാരാളം ഉണ്ട്. അതിനാൽ ചെറി ജ്യൂസ് കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.
- കിവി ജ്യൂസ്
ഉയർന്ന ആൻറി ഓക്‌സിഡൻറ് അടങ്ങിയ കിവി ഉറക്കം ലഭിക്കാൻ സഹായിക്കും.
ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.