സിട്രസ് വിഭാഗത്തിലുള്ള ഓറഞ്ച് നിരവധി ആരോഗ്യഗുണങ്ങളുള്ള ഫലമാണ്. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആൻറിഓക്സിഡൻറുകളുടെയും നാരുകളുടെയും സ്രോതസാണ്. രോഗപ്രതിരോധശേഷി മുതൽ ചർമ്മ സംരക്ഷണത്തിന് വരെ ഓറഞ്ച് സഹായകമാണ്. ദിവസവും രണ്ട് ഓറഞ്ച് വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- രോഗപ്രതിരോധശേഷി
വിറ്റാമിൻ സിയും ആൻറിഓക്സിഡൻറുകളും അടങ്ങിയ ഓറഞ്ച് രണ്ട് എണ്ണം വീതം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ ഗുണം ചെയ്യും.
- ചർമ്മം
വിറ്റാമിൻ സിയും ആൻറിഓക്സിഡൻറുകളും അടങ്ങിയ ഓറഞ്ച് കൊളാജൻ ഉൽപ്പാദിപ്പിക്കാനും ചർമ്മത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. ഓറഞ്ചിന് ആൻറി ബാക്ടീരിയൽ, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.
- ഹൃദയാരോഗ്യം
പൊട്ടാസ്യം ധാരാളം അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- ദഹനം
നാരുകളാൽ സമ്പന്നമായ ഓറഞ്ച് ദിവസവും കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
- നിർജ്ജലീകരണം
85 ശതമാനം വെള്ളം അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് നിർജ്ജലീകരണം തടയാനും ഗുണം ചെയ്യും.
- കണ്ണുകളുടെ ആരോഗ്യം
വിറ്റാമിനുകളായ എ, സി തുടങ്ങിയവ അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
- തലച്ചോറിൻറെ ആരോഗ്യം
ഫോളേറ്റും ആൻറിഓക്സിഡൻറുകളും അടങ്ങിയ ഓറഞ്ച് കഴിക്കുന്നതും ഓർമ്മശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- വണ്ണം കുറയ്ക്കാൻ
വിറ്റാമിനുകളും നാരുകളും ആൻറിഓക്സിഡൻറുകളും അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അമിത വണ്ണം കുറയ്ക്കാനും സഹായിക്കും.