കൊച്ചി: സംസ്ഥാനത്ത് അക്യൂട്ട് ഹാർട്ട് ഫെയിലർ രോഗികളുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് കാർഡിയോളജി സൊസൈറ്റി ഒഫ് ഇന്ത്യ (സി.എസ്.ഐ) കേരള ചാപ്ടറിന്റെ പഠനം.
ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധമായ യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ചു.
ഡോ. സ്റ്റിജി ജോസഫ്, ഡോ.എസ്. ഹരികൃഷ്ണൻ, ഡോ.പി. ജീമോൻ എന്നിവരുൾപ്പെടെ കേരളത്തിലെ 50 ഹൃദ്രോഗ വിദഗ്ഗ്ദ്ധർ അടങ്ങുന്നതാണ് ഗവേഷകസംഘം. ഹാർട്ട് ഫെയിലർ ഹൃദയാഘാതത്തിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും പൊതുവായ അവബോധം ആവശ്യമാണ്. പഠനം ഉയർത്തിക്കാട്ടുന്ന മറ്റൊരു പ്രധാന വസ്തുത രോഗികൾക്ക് അപര്യാപ്തമായ ചികിത്സയാണ്. മാർഗനിർദ്ദേശ പ്രകാരമുള്ള മെഡിക്കൽ തെറാപ്പി (ജി.ഡി.എം.ടി) ശുപാർശ ചെയ്യുന്ന മരുന്നുകൾ സ്വീകരിക്കുന്നവർക്ക് മെച്ചപ്പെട്ട അതിജീവന സാദ്ധ്യതയുണ്ട്. എന്നാൽ 28 ശതമാനം രോഗികൾ മാത്രമാണ് അത് ചെയ്യുന്നത്. 2 ശതമാനത്തിൽ താഴെ രോഗികൾക്കേ ഉപകരണങ്ങൾ വച്ചുപിടിപ്പിച്ചിട്ടുള്ള ചികിത്സ കിട്ടിയിട്ടുള്ളൂ. ബോധവത്കരണത്തിന്റെയും സാമ്ബത്തിക ഭദ്രതയുടെയും കുറവാണ് ചികിത്സയ്ക്കുള്ള പ്രധാന തടസമെന്നും ഗവേഷകർ പറഞ്ഞു.
ഹാർട്ട് ഫെയിലറുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ശരാശരി പ്രായം ആഗോള തലത്തിൽ 70 ആണ്; കേരളത്തിൽ 60.