ഗർഭാശയത്തിനുള്ളിൽ മുടിയും പല്ലും ; സോഷ്യൽമീഡിയയിൽ ഞെട്ടിക്കുന്ന ദൃശ്യം പങ്കുവെച്ച്‌ യുവതി

Advertisement

അപൂർവ്വ സിസ്റ്റിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് യുവതി. കടുത്ത വയറു വേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തി പരിശോധന നടത്തിയപ്പോൾ ഗർഭാശയത്തിനുള്ളിൽ സിസ്റ്റ് വളരുന്നതായി തിരിച്ചറിഞ്ഞതിനെക്കുറിച്ച്‌ വെളിപ്പെടുത്തി യുവതി.

സാധാരണ കാണാറുള്ള മുഴകളിൽ നിന്ന് വ്യത്യസ്ഥമായി അപൂർവ്വമായി കാണാറുള്ള സിസ്റ്റാണ് യുവതിയുടെ ഗർഭാശയത്തിൽ ഉണ്ടായിരുന്നത്. ഒരു മുട്ടയുടെ വലുപ്പമുള്ള സിസ്റ്റിനകത്ത് മുടിയും പല്ലും വളരുന്നതായുള്ള ഞെട്ടിക്കുന്ന വിവരമാണ് ഡോക്ടർ യുവതിയോട് വെളിപ്പെടുത്തിയത്.

ഏഴ് സെന്റീമീറ്റർ വ്യാപ്തിയുള്ള സിസ്റ്റാണ് യുവതിയുടെ ഗർഭാശയത്തിൽ ഉള്ളത്. ഇതിനു പുറമേ ഒരു കടലയുടെ വലിപ്പമുള്ള രണ്ടാമത്തെ ചെറിയ ഡെർമോയിഡ് സിസ്റ്റും പിന്നീട് കണ്ടെത്തി. ടിക്ക്‌ടോക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് യുവതി തന്റെ അനുഭവ കഥ വിവരിച്ചത്. സിസ്റ്റിന്റെ ദൃശ്യങ്ങളും യുവതി പങ്കുവെച്ചു.

രണ്ട് വർഷം മുമ്പ് തന്റെ മകനെ പ്രസവിച്ചതുമുതൽ തനിക്ക് അസ്വസ്ഥതയും രക്തസ്രാവവും അനുഭവപ്പെടുന്നുണ്ടെന്ന് യുവതി വിശദീകരിച്ചു. ഒടുവിൽ ഗൈനക്കോളജിസ്റ്റുമായി ഒരു അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്തു. തുടർന്ന് നടത്തിയ അൾട്രാസൗണ്ട് പരിശോധനയിലാണ് അപൂർവ്വമായ സിസ്റ്റ് വളരുന്നതായി കണ്ടെത്തിയത്.

ഗർഭിണിയായിരിക്കെ ഭ്രൂണത്തിന്റെ വികാസ സമയത്ത് വേർപിരിയുന്ന ടിഷ്യൂകളുടെ കണികകളിൽ നിന്നാണ് ഇത്തരം സിസ്റ്റ് ഉണ്ടാകുന്നത്. ആദ്യത്തെ പ്രഗ്നൻസിക്ക് ശേഷമാണ് യുവതിക്ക് ഈ സിസ്റ്റ് ഉണ്ടായത്.

യുവതി പേജിൽ പങ്കുവെച്ച വീഡിയോ ഇതുവരെ രണ്ട് ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. യുവതി പോസ്റ്റ് ചെയ്ത സിസ്റ്റിന്റെ ദൃശ്യങ്ങൾ ഭയത്തോടെയാണ് പലരും കണ്ടത്. സിസ്റ്റിന്റെ ഞെട്ടിപ്പിക്കുന്ന ഫോട്ടോയിൽ കുഞ്ഞു പല്ലുകളും നീളമുള്ള കറുത്ത മുടിയുടെ നിരവധി ഇഴകളും ഉണ്ടായിരുന്നു.

ഞാനൊരിക്കലും ആ ചിത്രം നോക്കാൻ പാടില്ലായിരുന്നു ഇനിയതെന്റെ ഓർമ്മയിൽ നിന്ന് പോവുകയേയില്ല എന്നൊരാൾ കമന്റ് ചെയ്തു. യുവതി ഉടൻ തന്നെ സിസ്റ്റ് റിമൂവ് ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയാകും