വ്യായാമം നിങ്ങളുടെ തലച്ചോറിനെ ചെറുപ്പമാക്കുന്നു

Advertisement

മനുഷ്യ തലച്ചോര്‍ പത്ത് വയസോടെയാണ് പൂര്‍ണ വളര്‍ച്ച എത്തുന്നത്. എന്നാല്‍ ഇതിന് ജീവിതകാലം മുഴുവന്‍ പരിണാമം സംഭവിച്ച് കൊണ്ടേയിരിക്കുമെന്ന് ശാസ്ത്രം പറയുന്നു.
നാല്‍പ്പത് വയസിന് ശേഷം തലച്ചോര്‍ ചുരുങ്ങാന്‍ തുടങ്ങുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും ഹോര്‍മോണ്‍, ഞരമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കുറയുകയും ചെയ്യുന്നു. പ്രായമാകുന്നതോടെ പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ശേഷി കുറയുന്നതും ഇതിന്റെ ഭാഗമായാണ്.

പഠിക്കാനായി തലച്ചോറില്‍ പുതിയ ബന്ധങ്ങള്‍ ആവശ്യമാണ്. ന്യൂറോ പ്ലാസ്റ്റിസിറ്റി എന്നാണ് ഇതിന് പേര്. പുതിയ പുതിയ പരീക്ഷണങ്ങള്‍ നമ്മുടെ തലച്ചോറിനെ പുനക്രമീകരിക്കുന്നുണ്ട്. തലച്ചോറിലെ ചില ഘടനകള്‍ കൂടുതല്‍ പ്ലാസ്റ്റിസിറ്റി ഉള്ളതാണ്. അത് കൊണ്ട് തന്നെ പ്രായമാകല്‍ ഇതിനെ കൂടുതല്‍ ബാധിക്കുന്നു. അതിലൊന്നാണ് ഹിപ്പോകാമ്പസ്. ചെവിക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഭാഗമാണിത്. ഇത് ഓര്‍മ്മ ശക്തിയെ പരുവപ്പെടുത്തുന്നതിനും ദീര്‍ഘകാലം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. അതു പോലെ പഠനം പ്രവൃത്തി പരിചയം എന്നിവയെയും സഹായിക്കുന്നു.
പ്രായമായ എലികളില്‍ ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണത്തില്‍ ഇവരുടെ തലച്ചോറില്‍ ബന്ധങ്ങള്‍ വളരെ കുറവാണെന്ന് കണ്ടെത്തി. നാഡി കോശങ്ങള്‍ തമ്മിലുള്ള സിനാപ്‌സിസുകള്‍ എന്നറിയപ്പെടുന്ന ഇവയുടെ അഭാവം ഇവരില്‍ വളരെ മോശം പ്രകടനമാണ് നടത്തുന്നതെന്നും കണ്ടെത്തി.

ലണ്ടനിലെ ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരുടെ തലച്ചോറിന്റെ എംആര്‍ഐ സ്‌കാനിലൂടെ ഇവരുടെ ഹിപ്പോകാമ്പസുകള്‍ ഏറെ വലുപ്പമുള്ളതാണെന്ന് കണ്ടെത്തി. നഗരത്തിലെ റോഡുകള്‍ മുഴുവന്‍ ഇവരുടെ ഹിപ്പോ കാമ്പസുകളില്‍ കൃത്യമായി വരച്ചിട്ടിട്ടുണ്ട്. ചില വൃദ്ധന്‍മാര്‍ ചെറുപ്പക്കാരെക്കാല്‍ കൂടുതല്‍ പ്രവര്‍ത്തന ക്ഷമമായ തലച്ചോര്‍ ഉള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. പക്ഷാഘാതം മൂലമോമറ്റോ തലച്ചോറിനെല്‍ക്കുന്ന ക്ഷതം വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരം സംഭവങ്ങളില്‍ തലച്ചോറിലെ ബഹുഭൂരിപക്ഷം കോശങ്ങളും നശിക്കുന്നു. ഇതിലൂടെ നമ്മുടെ ചില കഴിവുകള്‍ നശിക്കുന്നു. ചിലപ്പോള്‍ തലച്ചോര്‍ സ്വയം പുനഃക്രമീകരിക്കപ്പെടുന്നു. ഇതോടെ നശിച്ചുപോയ കഴിവുകള്‍ ഭാഗികമായി പുനഃസ്ഥാപിക്കപ്പെടുന്നു. മരുന്നുകളിലൂടെ ഇത് വേഗത്തിലാക്കാനാകും.

പ്രായമാകുന്നതും ചിലപ്പോള്‍ ഇത്തരത്തില്‍ കോശങ്ങള്‍ നശിക്കുന്നതിന് കാരണമാകുന്നു. ഓര്‍മ്മ, ചില പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതോടൊപ്പം ഇല്ലാതാകുന്നു. ഒന്നോ അതിലധികമോ ജോലികള്‍ ഒരേസമയം ചെയ്യുന്നതടക്കമുള്ള കഴിവുകള്‍ ഇതിലൂടെ ഇല്ലാതാകുന്നു. ഇവ തലച്ചോറിന്റെ സ്വയം പുനര്‍നിര്‍മ്മിക്കാനുള്ള കഴിവ് ഇല്ലാതാകുന്നത് കൊണ്ടാണ്. എന്നാല്‍ ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഇതിന് ഒരു പരിധി വരെ തടയിടാനാകും. മാത്രമല്ല ഇത് തലച്ചോറിനെ കൂടുതല്‍ ചെറുപ്പമാക്കാനും സഹായിക്കും.
കൃത്യമായ വ്യായാമവും ഭക്ഷണ ക്രമീകരണവും തലച്ചോറിനെ ചെറുപ്പമാകാന്‍ സഹായിക്കും. ഇതിലൂടെ പുതിയ ഭാഷകള്‍ പഠിക്കാനും പുതിയ സംഗീതോപകരണങ്ങള്‍ അഭ്യസിക്കാനും സാധിക്കും.

വ്യായാമം നിങ്ങളുടെ ഹൃദയത്തിന്റെ പ്രവര്‍ത്തന വൈകല്യങ്ങളെ ശരിയാക്കാനടക്കം സഹായിക്കുമെന്നും ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. ഇതിലൂടെ മറവി രോഗങ്ങളെ ചെറുക്കാനും സാധിക്കും.
നിത്യവും ഉള്ള വ്യായാമം നിങ്ങളുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കും കുറഞ്ഞില്ലെങ്കിലും കൂടാതിരിക്കും. ശ്വാസകോശം, വയര്‍, മലദ്വാരം, മുത്രസഞ്ചി എന്നിവിടങ്ങളിലെ അര്‍ബുദം തടയാനും ഇത് സഹായകമാകും. നിത്യവും വ്യായാമം ചെയ്യുന്നവരില്‍ ഉത്കണ്ഠ, വിഷാദരോഗം എന്നിവയ്ക്കുള്ള സാധ്യതയും കുറവാണ്.

പ്രായമായവരില്‍ വീഴ്ച ഉണ്ടാകുന്നത് തടയാനും സാധിക്കും. നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും ചലിക്കുമ്പോഴുമൊക്കെയുള്ള നിങ്ങളുടെ ശാരീരിക നിലയെ പരുവപ്പെടുത്താനും ഇത് സഹായിക്കുന്നു. ജോഗിഗ്, നടത്തം പോലുള്ളവ പ്പായമായവര്‍ ശീലിക്കുന്നത് നന്നായിരിക്കും. ചെറുതായി വിയര്‍ക്കുന്ന തരത്തിലുള്ള വ്യായാമമാണ് അഭികാമ്യം. അറുപത്തഞ്ച് വയസ് കഴിഞ്ഞവര്‍ മുപ്പത് മിനിറ്റ് നേരം നടക്കുന്നത് നന്നായിരിക്കും. ആഴ്ചയില്‍ നാലോ അഞ്ചോ ദിവസം ഇത്തരത്തില്‍ നടന്നാല്‍ മതിയാകുമെന്നും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു.

Advertisement