മറവി രോഗമുള്ളവരുമായി ഇടപെടുമ്പോള്‍ ഇവ ശ്രദ്ധിക്കുക

Advertisement


മറവി രോഗമുള്ളവരുമായി എങ്ങനെ ഇടപെടണമെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല. ഇത് പഠിക്കാന്‍ നാം കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ട്.

ഓര്‍മ്മ പ്രശ്‌നമുള്ളവരുമായി നിങ്ങള്‍ ഇടപെടുമ്പോള്‍ ചില ശ്രദ്ധ ചെലുത്തിയാല്‍ അവരുടെ ജീവിതവും കൂടുതല്‍ മെച്ചപ്പെടും. ഓര്‍മ്മക്കുറവുള്ളവരുമായി ഇടപെടുമ്പോള്‍ നിങ്ങള്‍ പോസീറ്റീവ് മൂഡിലായിരിക്കുക എന്നതാണ് അതില്‍ പ്രധാനം. എപ്പോഴും ബഹുമാനത്തോടെയും സന്തോഷത്തോടെയും അവരോട് ഇടപെടുക. എപ്പോഴും സ്‌നേഹത്തോടെ മാത്രം ആശയവിനിമയം നടത്തുക. നിങ്ങളുടെ ശബ്ദത്തിലും ഭാവത്തിലുമെല്ലാം ഇത് സൂക്ഷിക്കുക.

അവരില്‍ നിന്ന് ശ്രദ്ധ മാറ്റാതിരിക്കുകയും ഒച്ചയുണ്ടാക്കാതിരിക്കുകയും ചെയ്യുക. റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ നിര്‍ത്തി വച്ച ശേഷം അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക. അവര്‍ക്ക് നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നുവെന്ന് ഇതില്‍ നിന്ന് അവര്‍ക്ക് മനസിലാക്കാനാകും. അവരെ പേര് വിളിച്ച് തന്നെ അഭിസംബോധന ചെയ്യുക,

നിങ്ങള്‍ക്ക് പറയാനുള്ളത് വ്യക്തമായി പറയുക., ലളിതമായ വാക്യങ്ങളില്‍ അവ പറയുക, അധികം ഉറക്കെയോ പതുക്കെയോ അല്ലാതെ വേണം അവരടോ് സംസാരിക്കാന്‍. ആദ്യവട്ടം മനസിലായില്ലെങ്കില്‍ ആദ്യം പറഞ്ഞ അതേ വാചകങ്ങള്‍ തന്നെ ആവര്‍ത്തിക്കുക. വീണ്ടും മനസിലാകുന്നില്ലെങ്കില്‍ ഒന്ന് രണ്ട് മിനിറ്റ് കാത്തിരിക്കുക, പറയുന്നത് മറ്റൊരു തരത്തില്‍ ആവര്‍ത്തിക്കുക. അവള്‍, അവന്‍ എന്നിങ്ങനെ പറയാതെ കൃത്യമായി പേര് പറഞ്ഞ് തന്നെ സംസാരിക്കുക. സ്ഥലങ്ങളുടെ പേരും അതുപോലെ തന്നെ പറയുക.

അവരോട് ലളിതമായ ചോദ്യങ്ങള്‍ ചോദിക്കുന്നതും നന്നായിരിക്കും. അതെയെന്നോ അല്ല എന്നോ ഉത്തരം പറയാനാകുന്ന ചോദ്യങ്ങളാകും നല്ലത്. ഒന്നിലധികം ചോയ്‌സ് ഉള്ള ചോദ്യങ്ങള്‍ നല്‍കാതിരിക്കുക. വെള്ള ഉടുപ്പ് വേണോ നീല ഉടുപ്പ് വേണോ എന്നത് പോലുള്ള ചോദ്യങ്ങളാകാം. നിങ്ങളുടെ ചോദ്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കാന്‍ ചിത്രങ്ങള്‍ കാണിക്കുകയോ മറ്റോ ആകാം.

മറവി രോഗം ഉള്ള നിങ്ങളുടെ പ്രിയപ്പെട്ടവരെ അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ അനുവദിക്കുന്നതും നന്നായിരിക്കും. അവര്‍ മറന്ന് പോകുന്നവ ഓര്‍മ്മിക്കാനും ശ്രമിക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ദേഷ്യം വരുമ്പോള്‍ ആ സാഹചര്യത്തില്‍ നിന്ന് അവരെ മാറ്റാന്‍ ശ്രമിക്കുക.

മറവി രോഗമുള്ളവര്‍ പലപ്പോഴും ആശയക്കുഴപ്പത്തിലാകാറുണ്ട്. അപ്പോള്‍ അവര്‍ തെറ്റായ കാര്യങ്ങളാണ് പറയുന്നതെന്ന് അവരെ ഓര്‍മ്മിപ്പിക്കാതിരിക്കുക. ഇവരെ തൊടുക , കെട്ടിപ്പിടിക്കുക തുടങ്ങിയവയും ചെയ്യാവുന്നതാണ്. ഇവരെ പുകഴ്ത്തി സംസാരിക്കുന്നതും നന്നായിരിക്കും.

അവരെ പഴയ നല്ലകാലങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുക. മറവി ഉള്ളവര്‍ക്ക് പലപ്പോഴും അല്‍പ്പം മുമ്പ് സംഭവിച്ചവ പോലും ഓര്‍ത്തെടുക്കാനാകില്ല. എന്നാല്‍ ചിലപ്പോള്‍ 45 വര്‍ഷം മുമ്പുള്ള കാര്യങ്ങള്‍ വളരെ കൃത്യമായി ഓര്‍ക്കാനാകും. അത് കൊണ്ട് അടുത്തിടെ ഉണ്ടായ കാര്യങ്ങള്‍ അവരോട് ചോദിക്കാതിരിക്കുക.

ഓര്‍മ്മക്കുറവുള്ളവരോട് എപ്പോഴും തമാശ പറയാന്‍ ശ്രദ്ധിക്കുക, നമ്മോടൊപ്പം അവരെ ചിരിപ്പിക്കുക

ഇവരോട് എപ്പോഴും ബഹുമാനത്തോടെ മാത്രം പെരുമാറുക.