എല്ലാത്തരം ട്യൂമറുകളെയും ചികിത്സിക്കാന്‍ വേണ്ടി കണ്ടെത്തിയ ഏറ്റവും പുതിയ ഉപകരണമാണ് സൈബര്‍ കത്തികള്‍. റേഡിയേഷനില്ലാതെ രോഗം ഭേദപ്പെടുത്താവുന്ന ഏറ്റവും പുതിയ സങ്കേതമാണിത്.
ശരീരത്തിലെവിടെയുമുള്ള അര്‍ബുദത്തെ ചികിത്സിക്കാന്‍ ഇത് ഉപയോഗിക്കാം. അര്‍ബുദ ബാധയുള്ള കോശങ്ങളെ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന റേഡിയേഷന്‍ ചികിത്സയിലേതിന് സമാനമായ ചികിത്സയാണ് ഇതിലൂടെയും നടത്താനാകുക. തൊട്ടടുത്തുള്ള നല്ല കോശങ്ങള്‍ക്ക് ഇതിലൂടെ യാതൊരു ദോഷവും സംഭവിക്കുന്നില്ല.
വേദനരഹിതമായ ചികിത്സയാണ് ഇതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതൊരു ശസ്ത്രക്രിയ സംവിധാനമാണ്. റോബോട്ടിക്‌സും അത്യാധുനിക ചിത്ര സാങ്കേതികതയും ഉപയോഗിച്ചാണ് ഈ ചികിത്സ നടത്തുന്നത്. കേവലം അരമണിക്കൂര്‍ മാത്രം വേണ്ടി വരുന്ന ചികിത്സ രീതിയാണിത്. ഏറെ സുരക്ഷിതമാണെന്ന പ്രത്യേകതയുമുണ്ട്. ഒറ്റദിവസത്തെ ആശുപത്രി വാസം മാത്രം മതിയാകും. മറ്റ് ചികിത്സകളെ അപേക്ഷിച്ച് വേഗത്തില്‍ രോഗിക്ക് തിരിച്ച് വരാനും സാധിക്കുന്നു.
സൈബര്‍ നൈഫ് റേഡിയേഷന്‍ തെറാപ്പി എന്നറിയപ്പെടുന്ന ഈ ചികിത്സ ഏറെ വിജയകരമായി പൂര്‍ത്തിയായി. രണ്ട് മുതല്‍ രണ്ടര സെന്റി മീറ്റര്‍ വരെ വലുപ്പമുള്ള ട്യൂമറുകള്‍ നീക്കാന്‍ ഇതിനെ ഉപയോഗിക്കാം.
തലയ്ക്കുള്ളിലെ ചില ഇടങ്ങളില്‍ ഉള്ള ട്യൂമറുകളെ നീക്കം ചെയ്യാന്‍ മറ്റ് ചികിത്സകളിലൂടെ കഴിയാതെ വരുമ്പോഴും ഇത് ഉപയോഗിക്കാനാകും. സിടി , എംആര്‍ഐ സ്‌കാനുകള്‍ ചെയ്യുമ്പോലെ വളരെ ലളിതമായി ഈ ചികിത്സ നടത്താനാകും. അതേസമയം ഇതേ ചികിത്സ ഗാമ നൈഫ് എന്ന പരമ്പരാഗത രീതിയിലൂടെയും നടത്താനാകും. ഇതിന് രണ്ടര മണിക്കൂറോളം സമയമെടുക്കും.
ബ്രെയിന്‍ ട്യൂമര്‍ ചികിത്സകള്‍ പലതും ഓര്‍മ്മ നഷ്ടപ്പെടല്‍, മാനസിക, സ്വഭാവ വ്യതിയാനം എന്നിവയ്ക്ക് കാരണമാകും. അഞ്ച് വര്‍ഷത്തിനകം കണ്ടെത്തിയ ട്യൂമറുകള്‍ ഇതിലൂടെ വളരെ ലളിതമായി ചികി്‌സിച്ച് ഭേദമാക്കാനാകും. അതേസമയം മിക്ക ഡോക്ടര്‍മാര്‍ക്കും ഈ ചികിത്സയെക്കുറിച്ച് വേണ്ടത്ര പരിജ്ഞാനമില്ല. ഈ ചികിത്സയ്ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കിയാല്‍ ഇത് കൂടുതല്‍ ചെലവ് കുറയും. അത് ധാരാളം ആളുകള്‍ക്ക് പ്രയോജനപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.