തിരുവനതപുരം: പാങ്ങോട് സ്ഥിതി ചെയുന്ന സൈനിക പബ്ലിക് സ്കൂളിലേക്ക് താത്കാലികമായി കരാറടിസ്ഥാനത്തിൽ വിവിധ മേഖലയിലേക്ക് ഒൻപത് അധ്യാപകർക്കായുള്ള അപേക്ഷ ക്ഷണിച്ചു.
ICAR-KVKs റിക്രൂട്ട്മെന്റ് 2022 | SSLC യോഗ്യതയുള്ളവര്കും 56100 രൂപ വരെ ശമ്പളം നേടാം!
തസ്തികയുടെ പേര്
PRT ആർട്ട് & ക്രാഫ്റ്റ്, TGT സംസ്‌കൃതം, PGT കൊമേഴ്‌സ്, & More
ഒഴിവുകളുടെ എണ്ണം
ഒൻപത്
അപേക്ഷ അയക്കേണ്ട അവസാന ദിവസം
25 ജൂലൈ 2022
നിലവിലെ സ്റ്റാറ്റസ്
ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്
വിദ്യാഭ്യാസ യോഗ്യത :
സ്പെഷ്യൽ എഡ്യൂക്കേറ്റർ : കുറഞ്ഞത് 50% മാർക്കോടെ ബിരുദവും ബി.എഡ്. (സ്പെഷ്യൽ എജ്യുക്കേഷൻ) അല്ലെങ്കിൽ ബി.എഡ് (ജനറൽ) സ്പെഷ്യൽ എജ്യുക്കേഷനിൽ രണ്ട് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് തത്തുല്യം.
PRT ആർട്ട് & ക്രാഫ്റ്റ് : ഹയർസെക്കൻഡറി/ഇന്റർമീഡിയറ്റ്/സീനിയർ സെക്കണ്ടറി പരീക്ഷ, കുറഞ്ഞത് നാല് വർഷത്തെ ഫുൾ ടൈം ഡിപ്ലോമ പെയിന്റിംഗ്/ഫൈൻ ആർട്‌സ് അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഡ്രോയിംഗ്, പെയിന്റിംഗ്/ആർട്ട്/ഫൈൻ ആർട്ട് എന്നിവയിൽ ബിരുദം, കുറഞ്ഞത് രണ്ട് വർഷത്തെ മുഴുവൻ സമയ ഡിപ്ലോമ. അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ഡ്രോയിംഗ്, പെയിന്റിംഗ്/ഫൈൻ ആർട്ട് എന്നിവയിൽ എം.എ.
TGT സംസ്‌കൃതം : കുറഞ്ഞത് 50% മാർക്കോടെ ബിഎ/എംഎ (സംസ്‌കൃതം) & ബിഎഡ്, സിബിഎസ്ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ മൂന്ന് വർഷത്തെ അധ്യാപന പരിചയം. CSB, CTET/TET എന്നിവയും കമ്പ്യൂട്ടറിലെ അടിസ്ഥാന പരിജ്ഞാനവും.
PGT കൊമേഴ്‌സ് : കുറഞ്ഞത് 50 ശതമാനം മാർക്കോടെ എം.കോമും ബി.എഡും
കൗൺസിലർ : സൈക്കോളജി/എംഎസ്ഡബ്ല്യു (കൗൺസിലിങ്ങിൽ സ്പെഷ്യലൈസേഷൻ) ബിരുദാനന്തര ബിരുദം
യോഗ : യോഗയിൽ ഡിപ്ലോമയും അതേ മേഖലയിൽ പരിചയവും
അമ്പെയ്ത്ത് : ആർച്ചറിയിൽ ഡിപ്ലോമയും അതേ മേഖലയിൽ പരിചയവും
ആയോധനകല (കരാട്ടെ) : കരാട്ടെയിൽ ഡിപ്ലോമയും അതേ മേഖലയിൽ പരിചയവും
നൃത്തം : നൃത്തത്തിൽ ഡിപ്ലോമയും അതേ മേഖലയിൽ പരിചയവും
പ്രായം : പുതിയ ഉദ്യോഗാർത്ഥികൾക്ക് 40 വയസ്സിൽ താഴെ, പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് 57 വയസ്സ്.
എങ്ങനെ അപ്ലൈ ചെയ്യാം :
മുകളിൽ പറഞ്ഞ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ വെബ്‌സൈറ്റിൽ നിന്ന് (https://www.armyschooltrivandrum.in ) ഡൗൺലോഡ് ചെയ്‌ത് എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 100 രൂപയുടെ ഡിഡിയും സഹിതംപറഞ്ഞിരിക്കുന്ന വിലാസത്തിൽ അയയ്‌ക്കാവുന്നതാണ്. കൂടാതെ സ്കാൻ ചെയ്ത പകർപ്പുകൾ hq91infbdelib@gmail.com എന്ന ഇമെയിൽ അഡ്രസ്സിൽ അയക്കേണ്ടതാണ്.
അപേക്ഷ അയക്കേണ്ട വിലാസം :
പ്രിൻസിപ്പൽ, ആർമി പബ്ലിക് സ്‌കൂൾ, പാങ്ങോട്, തിരുവനന്തപുരം, 695006