ഇന്ത്യന്‍ ആര്‍മിയില്‍ ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍

Advertisement

ഇന്ത്യന്‍ ആര്‍മിയില്‍ 60-ാമത് ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ (ബിഎസ്സി-ടെക്) പുരുഷന്മാര്‍, 31-ാമത് എസ്എസ്സി ടെക് വനിതകള്‍, സൈനികരുടെ വിധവകള്‍ (ടെക് ആന്റ് നോണ്‍ ടെക്) എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്മെന്റ്.

എസ്എസ്സി ടെക് പുരുഷന്മാര്‍ക്കായുള്ള കോഴ്സില്‍ 175 ഒഴിവുകളാണുള്ളത്. സിവില്‍ 49, കമ്ബ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്/ഐടി 42, ഇലക്ട്രിക്കല്‍/അനുബന്ധ ശാഖകള്‍ 32, പ്ലാസ്റ്റിക് ടെക്/ബയോമെഡിക്കല്‍/ബയോടെക്/മെറ്റലര്‍ജിക്കല്‍/മൈനിംഗ്/അഗ്രികള്‍ച്ചര്‍/ഫുഡ് ടെക്നോളജി/ടെക്സ്റ്റൈല്‍/ന്യൂക്ലിയര്‍ ടെക്നോളജി-9).

എസ്എസ്സി ടെക് വനിതകള്‍ക്കായുള്ള കോഴ്സില്‍ 14 ഒഴിവുകള്‍ (സിവില്‍ 3, കമ്ബ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജീനയറിംഗ്/ഐടി 5, ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍ 1, ഇലക്ട്രോണിക്സ് 2, മെക്കാനിക്കല്‍/അനുബന്ധ ശാഖകള്‍-3. ബന്ധപ്പെട്ട ശാഖയില്‍ ബിഇ/ബിടെക്/ബിആര്‍ക്/എംഎസ്സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20-27 വയസ്. അവിവാഹിതരായിരിക്കണം.

സൈനികരുടെ വിധവകള്‍ക്കായുള്ള ടെക്നിക്കല്‍ കോഴ്സില്‍ ഒരൊഴിവും നോണ്‍ ടെക്നിക്കല്‍ കോഴ്സില്‍ ഒരൊഴിവുമാണുള്ളത്. ടെക്നിക്കല്‍ കോഴ്സില്‍ ബിഇ/ബിടെക്കാര്‍ക്കും നോണ്‍ ടെക്നിക്കല്‍ കോഴ്സില്‍ ഏതെങ്കിലും ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 35 വയസ്.

യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍ ഉള്‍പ്പെടെ സമഗ്രവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.inല്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി ഓഗസ്റ്റ് 24 വൈകിട്ട് 3 മണിവരെ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Advertisement