കൊല്‍ക്കത്തയിലെ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്ബനി ലിമിറ്റഡ് 13 മെഡിക്കല്‍ ഓഫീസര്‍മാരെയും 37 പാരാമെഡിക്കല്‍ സ്റ്റാഫുകളെയും റിക്രൂട്ട്ചെയ്യുന്നു. കരാര്‍ അടിസ്ഥാനത്തില്‍ 3 വര്‍ഷത്തേക്ക് കൊല്‍ക്കത്ത, ദല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദ്രാബാദ്, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലാണ് നിയമനം. മെഡിക്കല്‍ ഓഫീസര്‍ തസ്തികക്ക് എംബിബിഎസ് ബിരുദവും രണ്ടുവര്‍ഷത്തെ ക്ലിനിക്കല്‍ എക്സ്പീരിയന്‍സ് അല്ലെങ്കില്‍ 3 വര്‍ഷത്തെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയിലുള്ള വര്‍ക്ക് എക്സ്പീരിയന്‍സും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 45 വയസ്. ശമ്ബളം ഒരു ലക്ഷം രൂപ. പാരാമെഡിക്കല്‍ തസ്തികക്ക് പാരാമെഡിക്കല്‍ യോഗ്യത/ബിഎഎംഎസ്/ബിഎച്ച്എംഎസ് ബിരുദവും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 35 വയസ്. ശമ്ബളം 60,000 രൂപ. റിക്രൂട്ട്മെന്റ് വിജ്ഞാപനം https://nationalinsurance.nic.co.in ല്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 12.