IRDI യിൽ യുവപ്രൊഫഷനലുകൾ, ഡിഗ്രിക്കാർക്ക് അവസരം; സ്‌റ്റൈപ്പെൻഡ് 75,000 രൂപ

Advertisement

ന്യൂഡൽഹി: ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ്‌ ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ.), വിവിധ മേഖലയിൽ പ്രവർത്തിക്കാൻ യുവ പ്രൊഫഷണലുകളെ തേടുന്നു. അതോറിറ്റിയുടെ പുതിയ പദ്ധതികളിൽ സഹകരിക്കാനും ഇന്ത്യയിലെ ഇൻഷുറൻസ് മേഖലയുമായി ബന്ധപ്പെട്ട നയപരമായ വിശകലനങ്ങളിലും അതിന്റെ വികസനപ്രവർത്തനങ്ങളിലും വേണ്ട പിന്തുണനൽകാനും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അവസരം ലഭിക്കുന്നു.

ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്, ലോ, ആക്ച്യൂറിയൽ, ടെക്‌നോളജി, റിസർച്ച്, റൂറൽ മാനേജ്‌മെന്റ്, കമ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിലാണ് പ്രൊഫഷണലുകളെ തേടുന്നത്. മേഖലയ്ക്കനുസരിച്ച് നിശ്ചിതവിഷയങ്ങളിൽ മാസ്റ്റേഴ്‌സ്/ഡിപ്ലോമ ബിരുദധാരികൾ, ഏതെങ്കിലും വിഷയത്തിലെ ബിരുദധാരികൾ, എൻജിനിയറിങ്, നിയമബിരുദധാരികൾ എന്നിവർക്ക് അവസരമുണ്ട്. വിശദമായ വിദ്യാഭ്യാസയോഗ്യത www.irdai.gov.in ൽ ഉള്ള വിജ്ഞാപനത്തിൽ ലഭിക്കും (വാട്‌സ് ന്യൂ ലിങ്ക്)

അപേക്ഷ ypp.irdai.gov.in/ypp ൽ ഓഗസ്റ്റ് 23ന് വൈകീട്ട് അഞ്ചുവരെ നൽകാം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഇന്റർവ്യൂവിന് വിളിക്കും. നിയമനം ഒരുവർഷത്തേക്കാണ്. ഓരോവർഷംവീതം രണ്ടുവർഷംകൂടി നീട്ടിനൽകാം. സ്ഥാപനത്തിന്റെ ആസ്ഥാനത്തോ മറ്റേതെങ്കിലും ഓഫീസിലോ പ്രവർത്തിക്കേണ്ടിവരും. പ്രതിമാസ സ്‌റ്റൈപ്പെൻഡ് 75,000 രൂപയാണ്.