ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലേക്ക് നഴ്‌സുമാരെ തെരെഞ്ഞെടുക്കുന്നു

Advertisement


കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രായത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് നിയമനത്തിനായി രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി നഴ്‌സുമാരെ (സ്ത്രീ) തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

പ്രതിമാസ അടിസ്ഥാന ശമ്പളം 4110 സൗദി റിയാൽ അതായത് 85992 ഇന്ത്യൻ രൂപ. പ്രായപരിധി 35 വയസ്. വിശദമായ ബയോഡാറ്റാ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം gcc@odepc.in എന്ന മെയിലിലേക്ക് ഓഗസ്റ്റ് 22 നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471 2329440/41/42/6238514446.