ബീറ്റ് ഫോറെസ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു, 45800 രൂപ വരെ ശമ്പളം!

Advertisement

കേരള PSC ഫോറെസ്റ് ഡിപ്പാർട്ടുമെന്റിൽ, ബീറ്റ് ഫോറെസ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സംവരണ വിഭാഗത്തിൽ പെട്ട ഉദ്യോഗാർഥികളിൽ നിന്ന് മാത്രമാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്കു അവരുടെ പ്രൊഫൈൽ മുഖേന ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്.

കേരള സർക്കാർ ജോലി അന്വേഷിക്കുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റിനായി പ്രധാന വെബ്‌സൈറ്റിലെ ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് പോസ്റ്റിന് അപേക്ഷിക്കാം. ശാരീരിക ക്ഷമതയും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഈ അപേക്ഷക്കു ആവശ്യമാണ്.

ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്‌ത ഉദ്യോഗാർഥികൾക്ക് അവരുടെ പ്രൊഫൈൽ മുഖേന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്.

ബോർഡിന്റെ പേര് കേരള PSC
തസ്തികയുടെ പേര് Beat Forest Officer
അവസാന തിയതി 31/08/2022
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത

പ്ലസ് 2 അല്ലെങ്കിൽ തത്തുല്യ യോഗ്യത

ശമ്പളം

20000 മുതൽ 45800 വരെ

പ്രായപരിധി

19 മുതൽ 33 വരെ

നിയമനം

നേരിട്ടുള്ള നിയമനം