ജൂനിയർ ഇൻസ്ട്രക്ടർ അഭിമുഖം 26ന്

Advertisement

മെഴുവേലി: ഗവ.വനിത ഐ.ടി.ഐയിൽ ഡ്രാഫ്റ്റസ്മാൻ സിവിൽ ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനായി ഈ മാസം 26ന് രാവിലെ 11ന് ഐ.ടി.ഐയിൽ അഭിമുഖം നടത്തും.

ബന്ധപ്പെട്ട ട്രേഡിൽ എൻ.റ്റി.സിയും മൂന്ന് വർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരുവർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുളളവർക്ക് പങ്കെടുക്കാം. ഫോൺ : 0468 2 259 952, 8129 836 394.