ഡിജിറ്റൽ വാഴ്സിറ്റിയിൽ 18 ഒഴിവ്

Advertisement

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ (ഡിജിറ്റൽ യൂണിവേഴ്സിറ്റി) 17ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഓഗസ്റ്റ് 27ന്. തസ്തിക, പരിചയം, പ്രായം, ശമ്പളം: ∙സീനിയർ ടെക്നോളജി ആർക്കിടെക്റ്റ്: 12–15 വർഷ പരിചയം, 48; 1,50,000–1,70,000.

∙ടീം ലീഡ്–ജാവാ: 12 വർഷ പരിചയം, 45; 1,00,000–1,25,000.

∙സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ (ജാവാ): 7 വർഷ പരിചയം, 40 കവിയരുത്, 70,000–80,000.

∙സോഫ്റ്റ്‌വെയർ എൻജിനീയർ (ജാവാ): 7 വർഷ പരിചയം, 40 കവിയരുത്, 70,000–80,000.

‌∙സോഫ്റ്റ്‌വെയർ എൻജിനീയർ: 4 വർഷ പരിചയം, 40 കവിയരുത്; 40,000–60,000.

∙ടെക്നിക്കൽ ലീഡ്–ക്യുഎ ആൻഡ് ടെസ്റ്റിങ്: സോഫ്റ്റ്‌വെയർ ടെസ്റ്റിങ് പ്രോസസിൽ 8 വർഷ പരിചയം, ടെസ്റ്റ് ലീഡ്/ടീം ലീഡായി 2 വർഷ പരിചയം, 40 കവിയരുത്; 70,000–90,000.

∙സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ–ക്യുഎ ആൻഡ് ടെസ്റ്റിങ്: 9 വർഷ പരിചയം, 40 കവിയരുത്; 40,000–60,000. ഈ പറ‍ഞ്ഞ തസ്തികകളുടെ യോഗ്യത: ബിടെക്/ബിഇ/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്/ഐടി.

∙തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ (ഡിജിറ്റൽ യൂണിവേഴ്സിറ്റി) അസിസ്റ്റന്റ് റജിസ്ട്രാറുടെ (അക്കാദമിക്) 1 ഒഴിവ്. കരാർ/ഡപ്യൂട്ടേഷൻ നിയമനം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 31 വരെ. യോഗ്യത: 55% മാർക്കോടെ പിജി, പരിചയം. പ്രായം: 58 കവിയരുത്.

Advertisement