എസ്ബിഐ വെല്‍ത്ത് മാനേജ്മെന്റ് ബിസിനസ് യൂണിറ്റിലേക്ക് സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരെ ക്ഷണിക്കുന്നു

Advertisement

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വെല്‍ത്ത് മാനേജ്മെന്റ് ബിസിനസ് യൂണിറ്റിലേക്ക് സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു.

വിവിധ തസ്തികകളിലായി 665 ഒഴിവുകളുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://bank.sbi/careers, www.sbi.co.in/careers എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. തസ്തിക തിരിച്ചുള്ള ഒഴിവുകള്‍ ചുവടെ- കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

മാനേജര്‍ (ബിസിനസ് പ്രോസസ്)-1, സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ടീം- സപ്പോര്‍ട്ട്-2, മാനേജര്‍ (ബിസിനസ് ഡവലപ്മെന്റ്)-2, പ്രോജക്ട് ഡവലപ്മെന്റ് മാനേജര്‍ (ബിസിനസ്)-2, റിലേഷന്‍ഷിപ്പ് മാനേജര്‍-335, ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍-52, സീനിയര്‍ റിലേഷന്‍സ് മാനേജര്‍-147, റിലേഷന്‍ഷിപ്പ് മാനേജര്‍ (ടീം ലീഡര്‍)-37, റീജിയണല്‍ ഹെഡ്-12, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ്-75.

യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, സംവരണം, ശമ്ബളം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. അപേക്ഷാ ഫീസ് 750 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. സെപ്തംബര്‍ 20 വരെ അപേക്ഷ സ്വീകരിക്കും.

Advertisement