സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ സ്റ്റെനോഗ്രാഫര്‍: പരീക്ഷ നവംബറില്‍, ഓണ്‍ലൈന്‍ അപേക്ഷ സെപ്തംബര്‍ 5 വരെ
കേന്ദ്രസര്‍വ്വീസുകളിലേക്ക് ഗ്രേഡ് സി, ഡി സ്റ്റെനോഗ്രാഫര്‍മാരെ തെരഞ്ഞെടുക്കുന്നതിന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നവംബറില്‍ നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കാം. സെപ്തംബര്‍ 5 വരെ ഇതിലേക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും.
യോഗ്യത: പന്ത്രണ്ടാം ക്ലാസ്/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. പ്രായപരിധി 18-27/30 വയസ്. എസ്സി/എസ്ടി/ഒബിസി/പിഡബ്ല്യുഡി/വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷാ ഫീസ് 100 രൂപ. വനിതകള്‍/എസ്സി/എസ്ടി/പിഡബ്ല്യുഡി/വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഫീസില്ല.
പരീക്ഷയുടെ വിശദാംശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വിജ്ഞാപനം https://ssc.nic.in ല്‍ ലഭിക്കും. കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം, കര്‍ണാടകത്തില്‍ ഉഡുപ്പി, ഷിമോഗ, മൈസൂരു, മാംഗ്ലൂരു, ഗുല്‍ബര്‍ഗ്ഗ, ഹൂബ്ലി, ബെല്‍ഗാവി, ബെംഗളൂരു എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.