ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർനൈസേഷനിലേക്ക് (ഡിആർഡിഒ ) ഇനി പറയുന്ന തസ്തികകളിൽ നിയമനത്തിന് സപ്തംബർ 3 രാവിലെ 10 മണി മുതൽ 23 ന് വൈകിട്ട് 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം.
സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് ബി (എസ്ടിഎ-ബി), ഒഴിവുകൾ 1075, ശമ്പളനിരക്ക് 35400-112400 രൂപ. നിരവധി ആനുകൂല്യങ്ങളുമുണ്ട്. യോഗ്യത: ശാസ്ത്രബിരുദം അല്ലെങ്കിൽ എൻജിനീയറിങ്/ടെക്‌നോളജി ഡിപ്ലോമ (ഓട്ടോമൊബൈൽ, കെമിക്കൽ, സിവിൽ, കമ്ബ്യൂട്ടർ സയൻസ്, ഇലക്‌ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻസ്ട്രുമെന്റേഷൻ, ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ് ടെലികോം, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, മെറ്റലർജി എൻജിനീയറിംഗ്, അഗ്രികൾച്ചർ, ബോട്ടണി, കെമിസ്ട്രി, ലൈബ്രറി സയൻസ്, മാത്തമാറ്റിക്‌സ്, മെഡിക്കൽ ലാബറട്ടറി ടെക്‌നോളജി-എംഎൽടി, ഫോട്ടോഗ്രാഫി, ഫിസിക്‌സ്, പ്രിന്റിംഗ് ടെക്‌നോളജി, സൈക്കോളജി, ടെസ്‌റ്റൈൽ, സുവോളജി). പ്രായപരിധി 18-28 വയസ്.
ടെക്‌നീഷ്യൻ-ഗ്രേഡ് എ (ടെക്-എ), ഒഴിവുകൾ-826. ശമ്ബള നിരക്ക് 19900-63200 രൂപ. നിലവിലുള്ള ബത്തകളും ആനുകൂല്യങ്ങളും ലഭിക്കും. യോഗ്യത: എസ്‌എസ്‌എൽസി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഇനിപറയുന്ന ട്രേഡിൽ അംഗീകൃത ഐടിഐ/എൻടിസി/എൻഎസി സർട്ടിഫിക്കറ്റ്; ട്രേഡുകൾ- ഓട്ടോമൊബൈൽ, ബുക്ക് ബയിന്റർ, കാർപ്പന്റർ,സിഎൻസി ഓപ്പറേറ്റർ, സിഒപിഎ, ഡ്രാഫ്റ്റ്‌സ്മാൻ (മെക്കാനിക്കൽ), ഡിടിപി ഓപ്പറേറ്റർ, ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രോണിക്‌സ്, ഫിറ്റർ, ഗ്രൈന്റർ, മെഷ്യനിസ്റ്റ്, മെക്കാനിക്കൽ (ഡീസൽ), മിൽനെറ്റ് മെക്കാനിക്, മോട്ടോർ മെക്കാനിക്, പെയിന്റർ, ഫോട്ടോഗ്രാഫർ, റെഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിംഗ്, ഷീറ്റ് മെറ്റൽ വർക്കർ, ടർണർ, വെൽഡർ. പ്രായപരിധി 18-28 വയസ്.
എസ്‌സി/എസ്ടി/ഒബിസി/വിമുക്തഭടന്മാർ/പിഡബ്ല്യുബിഡി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.drdo.gov.in ൽ സെപ്തംബർ 3 ന് ലഭ്യമാകും. ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനുള്ള നിർദ്ദേശങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ടാവും. ന്യൂദൽഹിയിലെ സെന്റർ ഫോർ പെർസേണൽ ടാലന്റ് മാനേജ്‌മെന്റാണ് സെലക്ഷൻ ടെസ്റ്റ്/ഡിആർഡിഒ എൻട്രി ടെസ്റ്റ് ദേശീയതലത്തിൽ നടത്തുന്നത്.