തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ വ്യത്യസ്ത വിജ്ഞാപനങ്ങളിലായി എട്ട് ഒഴിവുകള്‍. കരാര്‍/താല്‍ക്കാലിക നിയമനങ്ങളാണ്.
സ്റ്റാഫ് നഴ്സ്:
ജി.എ.എം, 3 വര്‍ഷം പരിചയം അല്ലെങ്കില്‍ ബി.എസ്സി. നഴ്സിങ്, രണ്ടു വര്‍ഷ പരിചയം, കേരള/ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍. പ്രായപരിധി-36 വയസ്, ശമ്ബളം- 25,700 രൂപ.
ലക്ചറര്‍:
നഴ്സിങ്ങില്‍ പി.ജി, പ്രായപരിധി-36 വയസ്, ശമ്ബളം- 35,000 രൂപ.
രജിസ്ട്രി ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍:
പ്ലസ്ടു സയന്‍സ് ജയം, മണിക്കൂറില്‍ 15,000 കീഡിപ്രഷന്‍ കമ്ബ്യൂട്ടര്‍ ഡൈപ്പിങ് വേഗം (ഡി.ഒ.ഇ.എ.സി.സി. എ ലെവല്‍/ഡി.സി.എ./പി.ജി.ഡി.സി.എ. അധിക യോഗ്യതയാണ്). പ്രായപരിധി- 36 വയസ്, ശമ്ബളം- 18,000 രൂപ.
റസിഡന്റ് സ്റ്റാഫ് നഴ്സ്:
ബി.എസ്സി. നഴ്സിങ്/ജി.എന്‍.എം./പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി നഴ്സിങ്, കേരളാ നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, പ്രായപരിധി- 30 വയസ്, ശമ്ബളം- 15,000 രൂപ.
ഈ ഒഴിവുകളില്‍ സെപ്റ്റംബര്‍ ആറുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ക്ലിനിക്കല്‍ ട്രയല്‍ കോ-ഓര്‍ഡിനേറ്റര്‍:
ഫാംഡി/എംഫാം/ബി.ഡി.എസ്./എം.പി.എച്ച്./എം.എസ്സി(ബയോസ്റ്റാറ്റിസ്റ്റിക്സ്/ക്ലിനിക്കല്‍ റിസര്‍ച്ച്/നഴ്സിങ്)/പി.ജി. ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ റിസര്‍ച്ച്, ഒരു വര്‍ഷ പരിചയം, പ്രായപരിധി- 30 വയസ്, ശമ്ബളം- 30,000 രൂപ.
ക്ലിനിക്കല്‍ റിസര്‍ച്ച് അസിസ്റ്റന്റ്:
എം.എസ്സി. നഴ്സിങ്, പ്രായപരിധി- 30 വയസ്, ശമ്ബളം- 32,000 രൂപ.
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍:
ബിരുദം, കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ്, ഒരു വര്‍ഷ പരിചയം, പ്രായപരിധി- 30 വയസ്, ശമ്ബളം- 16,000 രൂപ.
ഈ ഒഴിവുകളില്‍ സെപ്റ്റംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഗസ്റ്റ് ലക്ചറര്‍
മലബാര്‍ കാന്‍സര്‍ സെന്ററിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയന്‍സസ് ആന്‍ഡ് റിസര്‍ച്ചില്‍ ഗസ്റ്റ് ലക്ചറര്‍ (ഫാര്‍മക്കോളജി) ഒഴിവുണ്ട്. കരാര്‍ നിയമനമാണ്.
യോഗ്യത: എം.ഡി./എം.ഫാം, 3 വര്‍ഷം പരിചയം.
പ്രായം: 60 ല്‍ താഴെ. ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 5-ന്.
വെബ്സൈറ്റ്: www.mcc.kerala.gov.in