കൊച്ചി റിഫൈനറിയിൽ 102 അപ്രന്റിസ്‌

Advertisement

കൊച്ചി: ഭാരത്‌ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ കൊച്ചി റിഫൈനറി യൂണിറ്റിൽ 102 അപ്രന്റിസ്‌ ഒഴിവുണ്ട്‌. എൻജിനീയറിങ്‌ ബിരുദക്കാർക്ക്‌ അപേക്ഷിക്കാം.

സെപ്‌റ്റംബർ 8-നകം ഓൺലൈനായി അപേക്ഷിക്കണം.
വിഭാഗങ്ങൾ: കെമിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ്‌, ഇലക്‌ട്രിക്കൽ, ഇലക്‌ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്‌സ്‌, സേഫ്‌റ്റി, ഫയർ, മെക്കാനിക്കൽ, ഇൻസ്‌ട്രുമെന്റേഷൻ, അപ്ലൈഡ്‌ ഇലക്‌ട്രോണിക്‌സ്‌, കൺട്രോൾ, മെറ്റലർജി എൻജിനീയറിങ്‌.
സ്‌റ്റൈപ്പൻഡ്‌: 25000 രൂപ. ഒരുവർഷം പരിശീലനം.
യോഗ്യത: 60 ശതമാനം മാർക്കോടെ എൻജിനീയറിങ്‌ ബിരുദം. 2020, 21, 22 വർഷങ്ങളിൽ പാസായവർക്ക്‌ അവസരം.
പ്രായം: 18- 27 വയസ്‌.
www.mhrndats.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്‌തവർക്കാണ്‌ അവസരം ലഭിക്കുക.