ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡില്‍ എന്‍ജിനീയര്‍മാര്‍ക്ക് അവസരം: വിശാഖപട്ടണത്തില്‍ ട്രെയിനി/പ്രോജക്‌ട് എന്‍ജിനീയര്‍-100 ഒഴിവുകള്‍

Advertisement

ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്, ബെംഗളൂരു അതിന്റെ വിശാഖപട്ടണത്തുള്ള സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് സെന്ററിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ രണ്ട് വര്‍ഷത്തേക്ക് ഇനി പറയുന്ന തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

  • ട്രെയിനി എന്‍ജിനീയര്‍. ഒഴിവുകള്‍ 40 (ജനറല്‍ 17, ഇഡബ്ല്യുഎസ്- 3, ഒബിസി- 11, എസ്‌സി- 6, എസ്ടി- 3), ശമ്പളം ആദ്യവര്‍ഷം പ്രതിമാസം 30,000 രൂപ, രണ്ടുവര്‍ഷം 35000 രൂപ വീതം. യോഗ്യത-ബിഎ/ബിടക്- കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ഐടി 55% മാര്‍ക്കോടെ വിജയിച്ചിരിക്കണം. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് മിനിമം പാസ് മാര്‍ക്ക് മതി. പ്രായപരിധി 1.9.2022 ല്‍ 28 വയസ്സ്.
  • പ്രോജക്‌ട് എന്‍ജിനീയര്‍, ഒഴിവുകള്‍-60 (ജനറല്‍ 24, ഇഡബ്ല്യുഎസ്-6, ഒബിസി-16, എസ്‌സി- 10, എസ്ടി- 4), ശമ്പളം ആദ്യവര്‍ഷം പ്രതിമാസം 40,000 രൂപ, രണ്ടാംവര്‍ഷം 45,000 രൂപ വീതം. യോഗ്യത- ബിഇ/ബിടെക്- ഇലക്‌ട്രോണിക്‌സ്/ടെലികമ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇല്കട്രോണിക്‌സ് ആന്റ് ടെലി കമ്യൂണിക്കേഷന്‍/കമ്യൂണിക്കേഷന്‍/മെക്കാനിക്കല്‍/കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ ഇന്‍ഫര്‍മേഷന്‍ സയന്‍സ്/ഐടി/ഇലക്‌ട്രിക്കല്‍ 55% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് മിനിമം പാസ് മതി. സോഫ്റ്റ് വെയറില്‍ രണ്ട് വര്‍ഷത്തില്‍ കുറയാതെ വര്‍ക്ക് എക്‌സ്പീരിയന്‍സുണ്ടായിരിക്കണം. പ്രായപരിധി 1.9.2022 ല്‍ 32 വയസ്സ്.

ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് മൂന്ന് വര്‍ഷവും എസ്‌സി/എസ്ടി ക്കാര്‍ക്ക് അഞ്ച് വര്‍ഷവും പിഡബ്ല്യുബിഡി വിഭാഗത്തിന് 10വര്‍ഷവും പ്രാപരിധിയില്‍ ഇളവുണ്ട്.

അപേക്ഷാഫോറവും റിക്രൂട്ട്‌മെന്റ് വിജ്ഞാപനവും www.bel-india.in നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫീസ്-ട്രെയിനി എന്‍ജിനീയര്‍-150 രൂപ, പ്രോജക്‌ട് എന്‍ജിനീയര്‍ -400 രൂപ. 18% നികുതി കൂടി നല്‍കണം. അപേക്ഷ മാനേജര്‍ (എച്ച്‌ആര്‍./ഇഎസ് & എസ്ഡബ്ല്യു), എന്ന വിലാസത്തില്‍ സെപ്തംബര്‍ 23 നകം ഓര്‍ഡിനറി/സ്പീഡ് പോസ്റ്റില്‍ ലഭിക്കണം. എഴുത്തു പരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയാണ് സെലക്ഷന്‍.

ബെല്‍: ഡെപ്യൂട്ടി എന്‍ജിനീയര്‍

ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിന്റെ ഗാസിയാബാദ്, ഖോദ്വാര യൂണിറ്റുകളിലേക്ക് ഡെപ്യൂട്ടി എന്‍ജിനീയര്‍ (ഗ്രേഡ്-2) ഇലക്‌ട്രോണിക്‌സ് തസ്തികയില്‍ 24 ഒഴിവുകളില്‍ നിയമനത്തിന് ഒക്‌ടോബര്‍ ആറു വരെ അപേക്ഷ സ്വീകരിക്കും. സ്ഥിരം നിയമനമാണ്. ശമ്പള നിരക്ക് 40,000- 1,40,00 രൂപ.

യോഗ്യത-ബിഇ/ബിടെക് (ഇലക്‌ട്രോണിക്‌സ്/ഇസി/ടെലികമ്യൂണിക്കേഷന്‍/ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള ഫുള്‍ടൈം ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക് എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 1.9.2022 ല്‍ 25 വയസ്സ്. ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് മൂന്ന് വര്‍ഷവും പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി, വിമുക്ത ഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.bel-india.in ല്‍ ലഭിക്കും. ദല്‍ഹിയില്‍ നടത്തുന്ന എഴുത്തു പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍. അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.

Advertisement