കൊച്ചി റിഫൈനറിയിൽ അവസരം

Advertisement

ഭാരത് പെട്രോളിയം കോർപറേഷന്റെ കൊച്ചി അമ്പലമുകളിലുള്ള റിഫൈനറിയിൽ ടെക്നീഷ്യൻ അപ്രന്റിസിന്റെ 57 ഒഴിവ്.

കെമിക്കൽ എൻജിനിയറിങ് –-40, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ് എൻജിനിയറിങ് –-5, മെക്കാനിക്കൽ എൻജിനിയറിങ്–-6, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് –-6 എന്നിങ്ങനെയാണ് ഒഴിവ്. എൻജിനിയറിങ് ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം. ഒക്ടോബർ 15 നകം എൻറോൾ ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20. വിശദവിവരങ്ങൾക്ക് www.mhrdnats.gov.in

Advertisement