സെന്റർ ഫോർ ഡവലപ്‌മെന്റ് ഓഫ് അഡ്വാൻസ്‌ഡ് കംപ്യൂട്ടിങ്ങിനു കീഴിലെ വിവിധ സെന്റർ/ലൊക്കേഷനുകളിൽ 530 പ്രോജക്‌ട് സ്‌റ്റാഫ് ഒഴിവുണ്ട്.
കരാർ നിയമനമാണ്. തിരുവനന്തപുരത്തും അവസരമുണ്ട്. അപേക്ഷ ഒക്‌ടോബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്‌തിക, ഒഴിവ്, യോഗ്യത, പ്രായം എന്നിവ ചുവടെ
പ്രോജക്‌ട് എൻജിനീയർ (250):
60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക്/തത്തുല്യം. അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ 60 ശതമാനം മാർക്കോടെ പി.ജി. അല്ലെങ്കിൽ എം.ഇ/എം.ടെക്/തത്തുല്യം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിൽ പി.എച്ച്.ഡി, 0-4 വർഷ പരിചയം; 35 വയസ്.
സീനിയർ പ്രോജക്‌ട് എൻജിനീയർ/മൊഡ്യൂൾ ലീഡ്/പ്രോജക്‌ട് ലീഡ് (200):
60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക്/തത്തുല്യം. അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ 60 ശതമാനം മാർക്കോടെ പി.ജി. അല്ലെങ്കിൽ എം.ഇ/എം.ടെക്/തത്തുല്യം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിൽ പി.എച്ച്.ഡി, 3-7 വർഷ പരിചയം; 56 വയസ്.
പ്രോജക്‌ട് മാനേജർ/പ്രോഗ്രാം മാനേജർ/പ്രോഗ്രാം ഡെലിവറി മാനേജർ/നോളജ് പാർട്‌നർ (50):
60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക്/തത്തുല്യം. അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ 60 ശതമാനം മാർക്കോടെ പി.ജി. അല്ലെങ്കിൽ എം.ഇ/എം.ടെക്/തത്തുല്യം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിൽ പി.എച്ച്.ഡി, 9-15 വർഷ പരിചയം; 56 വയസ്.
പ്രോജക്‌ട് അസോഷ്യേറ്റ് (30):
ബി.ഇ/ബി.ടെക്/തത്തുല്യം. അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ പി.ജി. അല്ലെങ്കിൽ എം.ഇ/എം.ടെക്/തത്തുല്യം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിൽ പി.എച്ച്.ഡി; 30 വയസ്.
വെബ്‌സൈറ്റ്: www.cadc.in