കേരളസർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ഒഴിവ്, അപേക്ഷ ക്ഷണിച്ചു

Advertisement

തിരുവനന്തപുരം : കേരളസർവകലാശാല ബോട്ടണി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ഗ്രാജ്വേറ്റ് ഫീൽഡ് അസിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. യോഗ്യത: 60% മാർക്കിൽ കുറയാതെയുളള ബി എസ് സി ബോട്ടണി അല്ലെങ്കിൽ ബി എസ് സി അഗ്രികൾച്ചർ, പ്ലാന്റ് നഴ്സറി/ഗാർഡൻ മാനേജ്മെന്റിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

വേതനം: 23,000/- (പ്രതിമാസം). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 നവംബർ 5, വൈകിട്ട് 5 മണി വരെ. താൽപ്പര്യമുളളവർ www.recruit.keralauniversity.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.keralauniversity.ac.in/jobs എന്ന വെബ്സൈറ്റ് സന്ദർശിക്കുക.