എൻടിപിസി ലിമിറ്റഡിൽ 864 എൻജിനീയറിങ് എക്‌സിക്യൂട്ടീവ് ട്രെയിനി ഒഴിവ്

Advertisement

ന്യൂഡൽഹി :എൻടിപിസി ലിമിറ്റഡിൽ 864 എൻജിനീയറിങ് എക്‌സിക്യൂട്ടീവ് ട്രെയിനി ഒഴിവ്. തിരഞ്ഞെടുപ്പ് ഗേറ്റ് 2022 മുഖേന. എൻടിപിസിയുടെ വിവിധ പ്ലാന്റുകളിൽ ഒരു വർഷ പരിശീലനം, ശേഷം നിയമനം. ഒക്ടോബർ 28 മുതൽ നവംബർ 11 വരെ ഓൺലൈനായി അപേക്ഷിക്കാം.

വിഭാഗങ്ങളും അനുബന്ധ വിഭാഗങ്ങളും

മെക്കാനിക്കൽ: മെക്കാനിക്കൽ/പ്രൊഡക്‌ഷൻ/ഇൻഡസ്ട്രിയൽ എൻജി./പ്രൊഡക്‌ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജി./തെർമൽ/മെക്കാനിക്കൽ ആൻഡ് ഓട്ടമേഷൻ/പവർ എൻജി.

ഇലക്‌ട്രിക്കൽ: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/പവർ സിസ്റ്റംസ് ആൻഡ് ഹൈ വോൾട്ടേജ്/പവർ ഇലക്ട്രോണിക്സ്/പവർ എൻജിനീയറിങ്.

ഇലക്ട്രോണിക്സ്: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് പവർ/പവർ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്.

ഇൻസ്ട്രുമെന്റേഷൻ: ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ.

സിവിൽ: സിവിൽ/ കൺസ്ട്രക്‌ഷൻ എൻജി.

മൈനിങ്: മൈനിങ്.



യോഗ്യത: 65% മാർക്കോടെ അനുബന്ധവിഭാഗങ്ങളിലെ എൻജിനീയറിങ്/ടെക്‌നോളജി ബിരുദം/എഎംഐഇ. (പട്ടികവിഭാഗം/ ഭിന്നശേഷിക്കാർക്ക് 55%).

പ്രായപരിധി: 27. (അർഹർക്ക് ഇളവ്). ശമ്പളം: 40,000-1,40,000.

http://www.careers.ntpc.co.in