സെക്യൂരിറ്റി പ്രസ്സുകളിൽ ജൂനിയർ ടെക്‌നീഷ്യൻ

Advertisement

സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (SPMCIL) കീഴിലുള്ള സെക്യൂരിറ്റി പ്രസ്സുകളിൽ ജൂനിയർ ടെക്നീഷ്യന്റെ 167 ഒഴിവുണ്ട്.

നാസിക് റോഡ് യൂണിറ്റ് –-85, ഹൈദരാബാദ് യൂണിറ്റ് –-82 എന്നിങ്ങനെയാണ് ഒഴിവ്. ഐടിഐക്കാർക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. പ്രായ പരിധി : 25. ഹൈദരാബാദ് യൂണിറ്റിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31. നാസിക് റോഡ് യൂണിറ്റിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ എട്ട്. വിശദവിവരങ്ങൾക്കും ഓൺലൈനായായി അപേക്ഷ നൽകാനും www.ispnasik.spmcil.com, www.spphyderabad.spmcil.com എന്നീ വെബ്സൈറ്റുകൾ കാണുക.

Advertisement