കൊച്ചി വാട്ടർ മെട്രോയിൽ 39 ഒഴിവ്

Advertisement

കൊച്ചി: കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ വിവിധ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോട്ട് മാസ്റ്റർ, ബോട്ട് ഓപറേറ്റർ, ബോട്ട് അസിസ്റ്റന്റ്, മാനേജർ ഫിനാൻസ് തുടങ്ങിയ ഒഴിവാണുള്ളത്. യോഗ്യത, പ്രായം, ശമ്പളം തുടങ്ങി വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://Kochimetro.org/careerൽ.

നവംബർ രണ്ടുവരെ അപേക്ഷിക്കാം. എഴുത്തുപരീക്ഷ, വൈദഗ്ധ്യ പരിശോധന, പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.