നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നീലിറ്റ്) ശാസ്ത്രജ്ഞരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. വിവിധ ഗ്രേഡുകളിലായി 127 ഒഴിവുകളുണ്ട്. വിജ്ഞാപനം www.calicutnielit.in/nic21ൽ. ഗ്രേഡ് തിരിച്ചുള്ള തസ്തികകളും ഒഴിവുകളും ചുവടെ:
സയന്റിസ്റ്റ്-സി, ശമ്പളനിരക്ക് 67,700-2,08,700 രൂപ. ഒഴിവുകൾ -112 (ജനറൽ -47, എസ്.സി-16, എസ്.ടി-8, ഒ.ബി.സി-എൻ.സി.എൽ-30, ഇ.ഡബ്ല്യു.എസ്-11). സയന്റിസ്റ്റ്-ഡി, ശമ്പളനിരക്ക് 78,800-2,09,200 രൂപ. ഒഴിവുകൾ -12 (ജനറൽ -7, എസ്.സി-1, ഒ.ബി.സി-എൻ.സി.എൽ-3, ഇ.ഡബ്ല്യു.എസ്-1), സയന്റിസ്റ്റ് -ഇ, ശമ്പളനിരക്ക് 1,23,100-2,15,900 രൂപ.
ഒഴിവ് -1 (ജനറൽ). സയന്റിസ്റ്റ്-എഫ് ശമ്പള നിരക്ക് 1,31,100-2,16,600 രൂപ, ഒഴിവുകൾ -2 (ജനറൽ), ഭിന്നശേഷിക്കാർക്ക് ആറ് ഒഴിവുകളിൽ നിയമനം ലഭിക്കും. സയന്റിസ്റ്റ് സി ഗ്രേഡിന് നാലു വർഷം, ഡി ഗ്രേഡിന് എട്ടു വർഷം, ഇ ഗ്രേഡിന് 12 വർഷം, എഫ് ഗ്രേഡിന് 18 വർഷം എന്നിങ്ങനെ ബന്ധപ്പെട്ട മേഖലയിൽ പരിചയം വേണം. പ്രായപരിധി സി-35, ഡി-40, ഇ-45, എഫ്-50 വയസ്സ്. നവംബർ 21ന് രാവിലെ 10.30 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും.