തുന്നൽ ടീച്ചർ അഭിമുഖം നവംബർ രണ്ട്, മൂന്ന് തീയതികളിൽ

Advertisement

പാലക്കാട്: ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ തുന്നൽ ടീച്ചർ (ഹൈസ്‌കൂൾ) കാറ്റഗറി നമ്പർ 335/2020 തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട അർഹരായവരുടെ അഭിമുഖം കേരള പബ്ലിക് സർവീസ് കമ്മിഷൻ എറണാകുളം ജില്ല ഓഫീസിൽ നവംബർ രണ്ട്, മൂന്ന് തീയതികളിൽ നടക്കും.
ഇത് സംബന്ധിച്ച്‌ പ്രൊഫൈൽ/ എസ്‌എം.എസ് വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് ഹാജരാകുന്നവർ വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് പ്രമാണങ്ങൾ സഹിതം എറണാകുളം ജില്ല ഓഫീസിൽ നേരിട്ടെത്തണം. ഫോൺ: 0484 2505398.

Advertisement