ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഒഴിവ്

Advertisement

തിരുവനന്തപുരം: ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കന്ററി സ്‌കൂളിൽ 2022-23 അധ്യയനവർഷം ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിൽ കരാർ / ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

യോഗ്യരായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അർഹരായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ അഭാവത്തിൽ പട്ടികജാതി / മറ്റുവിഭാഗക്കാരെയും പരിഗണിക്കും. അപേക്ഷകർ എസ്.എസ്.എൽ.സി പാസായവരും കേരള നഴ്‌സ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിന്റെയോ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെയോ അംഗീകാരമുള്ള ആക്‌സിലറി നഴ്‌സ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ് കൈവശമുള്ളവരും കേരള നഴ്‌സ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവരുമാകണം. സർക്കാർ / സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.

അപേക്ഷകർ 18നും 44നും മധ്യേ പ്രായമുള്ളവരാകണം. പ്രതിമാസം 13,000 രൂപ പ്രതിഫലം ലഭിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ നവംബർ അഞ്ചിന് രാവിലെ 10 മണിക്ക് ആവശ്യമായ രേഖകൾ സഹിതം സ്‌കൂളിൽ ഹാജരാകേണ്ടതാണെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2597900, 9495833938.

Advertisement