ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (IRCTC) AGM/Infra (E6 Level) തസ്തികയിലേക്കുള്ള നിയമനത്തിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്പര്യമുള്ളവര്‍ യോഗ്യത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം. പൂര്‍ണ വിവരങ്ങള്‍ക്ക് തുടര്‍ന്ന് വായിക്കുക.
IRCTC റിക്രൂട്ട്‌മെന്റ് 2022
സ്ഥാപനത്തിന്റെ പേര് IRCTC
തസ്തികയുടെ പേര് AGM/Infra (E6 Level)
ഒഴിവുകളുടെ എണ്ണം 01
അവസാന തിയതി 09/12/2022
നിലവിലെ സ്ഥിതി അപേക്ഷകള്‍ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത:
കണ്‍സ്ട്രക്ഷന്‍ ഓര്‍ഗനൈസേഷനില്‍ പരിചയമുള്ള ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നുള്ള ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡ് സിവില്‍ എഞ്ചിനീയറിംഗ് ഓഫീസര്‍മാര്‍ ആയിരിക്കണം അപേക്ഷകര്‍.
PSC, KTET, SSC & Banking Online Classes
പ്രായ പരിധി:
തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയര്‍ന്ന പ്രായ പരിധി 55 വയസ്സാണ്.
ശമ്പളം:
തസ്തികയുടെ പ്രതിമാസ ശമ്പളം 15600-39100/- രൂപയാണ് (GP-7600 (6th CPC), CDA പാറ്റേണ്‍).
തസ്തികയുടെ കാലാവധി:
ബിസിനസ് ആവശ്യകത അനുസരിച്ച് 3 വര്‍ഷം അല്ലെങ്കില്‍ IRCTC സോണല്‍ ഓഫീസര്‍മാര്‍ വരെ (ബിസിനസ് ആവശ്യകതകള്‍ അനുസരിച്ച് കൈമാറ്റം ചെയ്യാവുന്നതാണ്) ആയിരിക്കും തസ്തികയുടെ കാലാവധി.
ഉത്തരവാദിത്തങ്ങള്‍:
ബജറ്റ് ഹോട്ടലുകളുടെ അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ ഉള്‍പ്പെടുന്ന IRCTC യുടെ മുഴുവന്‍ നിര്‍മ്മാണവും അതുമായി ബന്ധപ്പെട്ട ജോലികളും ഉദ്യോഗസ്ഥന്‍ നോക്കേണ്ടതുണ്ട്.
പുതിയ റെയില്‍ നീര്‍ പ്ലാന്റുകള്‍ സ്ഥാപിക്കല്‍, പരിശീലന കേന്ദ്രത്തിന്റെ നിര്‍മ്മാണം.
ഗ്രീന്‍ കിച്ചണുകള്‍ സ്ഥാപിക്കല്‍.
ഐആര്‍സിടിസി കാലാകാലങ്ങളില്‍ ഏറ്റെടുക്കുന്ന മറ്റേതെങ്കിലും നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലികള്‍.
IOCL നിയമനം 2022: 460+ ഒഴിവുകള്‍! സിലബസ് ഇവിടെ പരിശോധിക്കാം!
അപേക്ഷിക്കേണ്ട വിധം:
അപേക്ഷിക്കുന്നതിനായി നോട്ടിഫിക്കേഷന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക.
അപേക്ഷ ഫോര്‍മാറ്റ് ഡൗണ്‍ലോഡ് ചെയ്യുക.
പ്രസ്തുത ഫോര്‍മാറ്റിലുള്ള അപേക്ഷകള്‍ പൂരിപ്പിക്കുക.
deputation@irctc.com എന്ന ഇമെയില്‍ ഐഡിയിലേക്ക് അയക്കുക.
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 09/12/2022 ആണ്.
തിരഞ്ഞെടുപ്പ് പ്രക്രിയ:
റെയില്‍വേ മന്ത്രാലയം നിര്‍ദ്ദേശിച്ച നടപടി ക്രമമനുസരിച്ച് (കത്ത് NO. 2017/E (O) II/41/5 തീയതി 25/05/2017) ആയിരിക്കും തിരഞ്ഞെടുപ്പ്.