കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ നാളികേര വികസന ബോർഡ് വിവിധ തസ്തികകളിലെ 77 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം.
ലാബ് അസിസ്റ്റന്‍റ്-രണ്ട്
ലോവർ ഡിവിഷൻ ക്ലാർക്ക്- 14
ഹിന്ദി ടൈപ്പിസ്റ്റ്- ഒന്ന്
ജൂണിയർ സ്റ്റെനോഗ്രാഫർ- ഏഴ്
ഫീൽഡ് ഓഫീസർ- ഒൻപത്
ടെക്നിക്കൽ അസിസ്റ്റന്‍റ്- അഞ്ച്
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്‍റ്- ഒന്ന്
കണ്ടന്‍റ് റൈറ്റർ കം-ജേണലിസ്റ്റ്- ഒന്ന്
മൈക്രോബയോളജിസ്റ്റ്- ഒന്ന്
ഫുഡ് ടെക്നോളജിസ്റ്റ്- ഒന്ന്
പ്രോഗ്രാമർ- ഒന്ന്
ഓഡിറ്റർ- ഒന്ന്
സ്റ്റെനോഗ്രാഫർ ഗ്രേഡ് രണ്ട്- മൂന്ന്
കെമിസ്റ്റ്-ഒന്ന്
സബ് എഡിറ്റർ- രണ്ട്
സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ- രണ്ട്
മാസ് മീഡിയ ഓഫീസർ- ഒന്ന്
മാർക്കറ്റ് പ്രമോഷൻ ഓഫീസർ- ഒന്ന്
ഡെവല്പമെന്‍റ് ഓഫീസർ (ട്രെയിനിംഗ്)-ഒന്ന്
ഡെവലപ്മെന്‍റ് ഓഫീസർ (ടെക്നിക്കൽ)- രണ്ട്
ഡെവലപ്മെന്‍റ് ഓഫീസർ- 10
സ്റ്റാറ്റിക്കൽ ഓഫീസർ- ഒന്ന്
അസിസ്റ്റന്‍റ് ഡയറക്റ്റർ (ഫോറിൻ ട്രേഡ് ഒന്ന്)- ഒന്ന്
ഡെവലപ്മെന്‍റ്- ഒന്ന്
ഡെപ്യൂട്ടി ഡയറക്റ്റർ (മാർക്കറ്റിംഗ്)- ഒന്ന്
ഡെവലപ്മെന്‍റ്- അഞ്ച്.
അപേക്ഷാ ഫീസ്: 300 രൂപ. എസ്ബിഐ കളക്റ്റ് വഴിയാണ് ഫീസ് അടയ്ക്കേണ്ടത്. എസ്‌സി/എസ്ടി, വികലാംഗർ, വനിതകൾ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല. അപേക്ഷ: http://recruit.coconutboard.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് https://bit.ly/coconut-board